Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജേഴ്‌സി വില്‍പ്പനയിലും സീസണ്‍ ടിക്കറ്റുകളിലും   റെക്കോര്‍ഡ്; ചരിത്രമെഴുതി സലാ

ജേഴ്‌സി വില്‍പ്പനയിലും സീസണ്‍ ടിക്കറ്റുകളിലും റെക്കോര്‍ഡ്; ചരിത്രമെഴുതി സലാ

News Malayalam 3 days ago

രു ഫുട്ബോള്‍ താരത്തിന് ഒരു ജനതയെ എത്രത്തോളം സ്വാധീനിക്കാനാകും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിട്ട് തുർക്കിയിലെത്തിയ മുഹമ്മദ് സലാ ചരിത്രം മാറ്റിയെഴുതുകയാണ്.

സലായെ വാങ്ങാൻ ചെലവാക്കിയ പണത്തിൻ്റെ നല്ലൊരു പങ്കും ഇപ്പോള്‍ തന്നെ തുർക്കി ക്ലബ്ബിൻ്റെ അക്കൗണ്ടില്‍ തിരിച്ചെത്തി. ലിവർപൂള്‍ വിട്ട് പുതിയ തട്ടകം തെരഞ്ഞ, മുഹമ്മദ് സലായെ ടീമിലെത്തിക്കാൻ 34 ദശലക്ഷം യൂറോയാണ് തുർക്കി ക്ലബ്ബ് ട്രാബ്സോണ്‍സ്പോർ ചെലവഴിച്ചത്. ഇന്ത്യൻ രൂപയില്‍ പറഞ്ഞാല്‍ 377 കോടിയോളം വരും. തുർക്കി ഫുട്ബോളിൻ്റെ ചരിത്രത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം.

ആരാധകർക്ക് വിവാഹം ഇനി സ്റ്റേഡിയത്തിലും ആകാം; സ്വപ്ന സമാനമായ അവസരമൊരുക്കി ആഴ്സനല്‍ ക്ലബ്ബ്

സലാ ക്ലബ്ബില്‍ അരങ്ങേറ്റം കുറിക്കും മുൻപ് തന്നെ ജേഴ്‌സികള്‍ക്കായി ആവശ്യക്കാർ ഇരച്ചെത്തിയപ്പോള്‍ ക്ലബ്ബ് ഉടമകള്‍ക്ക് ലോട്ടറിയടിച്ചു. ഈജിപ്ഷ്യൻ നായകൻ്റെ പേരില്‍ വിഖ്യാതമായ പത്താം നമ്പർ ജേഴ്‌സി ക്ലബ്ബ് ഇറക്കി. 15000 ജേഴ്‌സികളാണ് ആദ്യ മണിക്കൂറില്‍ തന്നെ വിറ്റുപോയത്. ജേഴ്‌സി വരുമാനത്തിൻ്റെ ഒരു ഭാഗം മുഹമ്മദ് സലായ്ക്ക് ക്ലബ്ബ് നല്‍കുന്ന തരത്തിലാണ് കരാർ. സീസണ്‍ ടിക്കറ്റുകളിലും റെക്കോർഡ് മാറ്റിത്തീർക്കുകയാണ് ട്രാബ്സോണ്‍സ്പോർ ക്ലബ്ബ്.

സീസണ്‍ തുടങ്ങും മുൻപ് തന്നെ 17000 സീസണ്‍ ടിക്കറ്റുകള്‍ വിറ്റഴിച്ച്‌ റെക്കോർഡിലെത്തിയപ്പോള്‍ ക്ലബ്ബ് ആരാധകരോട് ആവശ്യപ്പെട്ട 25000 എന്ന ടാർഗെറ്റും പൂർത്തിയാക്കി കുതിക്കുകയാണ്. 34കാരന് വേണ്ടി 377 കോടി ചെലവഴിച്ചതില്‍ അത്ഭുതം കൊണ്ടവർക്ക് മുന്നില്‍ വിപണിയെ ഞെട്ടിച്ച്‌ മുന്നോട്ട് പോവുകയാണ് സലായും ക്ലബ്ബും. ഫുട്ബോളില്‍ മാത്രമല്ല തുർക്കിയുടെ സർവവാണിജ്യമേഖലയിലും സലായുടെ വരവ് സ്വാധീനം ചെലുത്തുകയാണ്.

ക്ലബ്ബ് സീസണില്‍ റോണോയ്ക്ക് സില്‍വര്‍ ജൂബിലി; മുന്നിലുള്ളത് 1000 ഗോള്‍ എന്ന ചരിത്ര നേട്ടം

ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയില്‍ നിന്ന് തുർക്കിയിലെ ട്രാബ്സോണിലേക്ക് നേരിട്ട് വിമാനസർവീസ് തുടങ്ങിയിരിക്കുകയാണ് തുർക്കിഷ് എയർലൈൻസ്. ടൂറിസം മേഖലകൂടിയായ ട്രാബ്സോണിലേക്ക് വൻതോതില്‍ ഈജിപ്റ്റിലെയും അറബ് രാജ്യങ്ങളിലെയും ആളുകളെത്തുമെന്നാണ് കണക്കുകൂട്ടല്‍. സലായുടെ മത്സരം നേരിട്ട് കാണാനും സ്റ്റേഡിയത്തിലേക്ക് ആരാധകർ ഇരച്ചെത്തുകയാണ്. ഫുട്ബോളിലെ ഒരു കൂടുമാറ്റം ഒരു രാജ്യത്തിൻ്റെ പ്രതീക്ഷയാകുന്ന കാഴ്ചയാണ് തുർക്കിയില്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam