Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജിം വെയിറ്റ് കറക്റ്റാണോ എന്നറിയാം, ഈ റൂള്‍ പാലിച്ചാല്‍ മതി

ജിം വെയിറ്റ് കറക്റ്റാണോ എന്നറിയാം, ഈ റൂള്‍ പാലിച്ചാല്‍ മതി

News Malayalam 0 months ago

ഫിറ്റ്നെസ് ശ്രദ്ധിച്ചു തുടങ്ങുകയെന്നത് പലർക്കും ആദ്യം കുറച്ചൊരു ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. പ്രത്യേകിച്ച്‌ കൃത്യമായ ഒരു വെയിറ്റ് വർക്കൗട്ടിനായി തെരഞ്ഞെടുക്കുന്നതില്‍.

തുടക്കത്തിലേ നല്ല ഭാരമുള്ള വെയിറ്റെടുത്താല്‍ സാരമായ പരിക്കുകള്‍ പറ്റാം, ഭാരം തീരെ കുറഞ്ഞാലോ? ഫലം കിട്ടുവാൻ വൈകുകയും ചെയ്യും. അപ്പോള്‍ എങ്ങനെയാണ് കൃത്യമായ വെയിറ്റ് തെരഞ്ഞെടുക്കുക?

ആദ്യഘട്ടത്തില്‍ വളരെ നിയന്ത്രിതമായി ജോയിൻ്റുകള്‍ പൂർണമായി ചലിക്കുവാൻ സാധിക്കുന്ന അവസ്ഥയില്‍ ആയിരിക്കണം, അത് അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ വിറയ്ക്കുകയോ വ്യതിചലിക്കുകയോ ചെയ്യാതെ ബുദ്ധിമുട്ടുള്ളതായി തോന്നുന്നവയാണ് കൃത്യമായ വെയിറ്റ് എന്ന്. ഡോ. ആഷിഷ് ചൌധരി പറയുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തില്‍ ചെറിയ വെയിറ്റുകളില്‍ ആരംഭിച്ച്‌ ക്രമേണ കൂട്ടി വരുമ്പോള്‍ 10 മുതല്‍ 12 സെറ്റ് വരെ നല്ലൊരു ഫോമില്‍ നില്‍ക്കാൻ സാധിക്കുന്നതാണ് ശരിയായ വെയിറ്റ്. അതിനു മുമ്പ് നില്‍ക്കുന്ന അവസ്ഥയില്‍ എന്തേലും മാറ്റമുണ്ടായാല്‍ വെയിറ്റ് കൂടുതലാണെന്ന് മനസിലാക്കാം.

കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരികെ നല്‍കാൻ ചാള്‍സ് രാജാവിനെ പ്രേരിപ്പിക്കുമെന്ന് മംദാനി

തുടക്കക്കാർ കൃത്യമായ അടിത്തറയുണ്ടാക്കാൻ ചെറിയ വെയിറ്റില്‍ കൂടുതല്‍ സെറ്റുകള്‍ ചെയ്യുന്നതാവും നല്ലത് . ഇതു ന്യൂറോമസ്കുലർ കോ ഓർഡിനേഷൻ കൂട്ടുകയും ശരീരത്തിന് കൃത്യമായ ചലനരീതി പഠിക്കാൻ സഹായകമാവുകയും ചെയ്യുന്നു. അതിനു പകരം, എടുത്തു ചാടി അമിതഭാരമെടുത്താല്‍ സന്ധികളില്‍ പ്രത്യേകിച്ച്‌ തോളുകളിലും പുറകിലും ക്ഷതമുണ്ടാകുവാനുള്ള സാധ്യതയുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam