തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതിയെ നേരിടാൻ ഒന്നിച്ചിറങ്ങാമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരിത പ്രദേശത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാൻ അഭ്യർത്ഥന.
ഫേസ്ബുക്ക് പോസ്റ്റിലാണ് കുറിപ്പുമായി പിണറായി വിജയൻ രംഗത്ത് വന്നിരിക്കുന്നത്.
ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ സജീവമായി പങ്കാളികളാകണം എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.രക്ഷാപ്രവർത്തനം ശക്തിപ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
രണ്ടു ദിവസം കടലില്‍ ഇറങ്ങേണ്ട, ബീച്ചിലേക്ക് യാത്രയും വേണ്ട; മത്സ്യത്തൊഴിലാളികള്‍ക്കും സഞ്ചാരികള്‍ക്കും ജാഗ്രതാ നിർദേശംപ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
കാലവർഷക്കെടുതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇതുവരെ 5 പേർ മരണപ്പെട്ടു എന്നത് അത്യന്തികം വേദനാജനകമാണ്. വീടുകളും കൃഷിയും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട് ജനങ്ങള്‍ വലിയ ദുരിതത്തെ അഭിമുഖീകരിക്കുകയാണ്.
Newsmalayalam24x7@2025XXറാന്നിയില്‍ ഒറ്റരാത്രികൊണ്ട് 331 മില്ലിമീറ്ററിലധികം അതിതീവ്ര മഴ രേഖപ്പെടുത്തിയതും വയനാട്ടിലും ഇടുക്കിയിലും കോട്ടയത്തും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നതും അതീവ ജാഗ്രത ആവശ്യപ്പെടുന്ന സാഹചര്യമാണിതെന്ന താക്കീതാണ് നല്‍കുന്നത്. 2018-ലും 2019-ലും അതിതീവ്ര മഴയും മേഘവിസ്ഫോടനത്തിന് സമാനമായ മഴയും മൂലം നിരവധി പ്രദേശങ്ങള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വെള്ളത്തിനടിയിലായ ദുരനുഭവങ്ങള്‍ നമുക്കെല്ലാവർക്കും ഓർമ്മയിലുണ്ട്.
അതുകൊണ്ടുതന്നെ നിലവിലെ മുന്നറിയിപ്പുകളെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.ദുരിതബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തരവും ഫലപ്രദവുമായ ഇടപെടല്‍ നടത്തണം.രക്ഷാപ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും നാശനഷ്ടങ്ങള്‍ക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കുകയും വേണം. അതോടൊപ്പം, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, കാലാവസ്ഥാ വകുപ്പും മറ്റ് സർക്കാർ ഏജൻസികളും നല്‍കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങള്‍ ഒരു കാരണവശാലും അവഗണിക്കരുത്.
ഈ പ്രതിസന്ധിഘട്ടത്തില്‍ ദുരിതപ്രദേശത്തെ ജനങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ സജീവമായി പങ്കാളികളാകുകയും അധികാരികളുമായി സഹകരിച്ച് പരമാവധി സഹായം ഉറപ്പാക്കുകയും ചെയ്യണം. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം. ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം.
വിനോദസഞ്ചാരികളേ, ഇപ്പോള്‍ യാത്ര വേണ്ട...; താമരശേരി ചുരം വഴിയുള്ള ഗതാഗതത്തിന് കര്‍ശന നിയന്ത്രണം
