വയനാട്: കള്ളാടിയിലെ ദുരന്തഭൂമിയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സോണ്‍ ത്രീയില്‍ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്.
മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
ദുരന്തസ്ഥലത്തെ നാല് സോണുകളാക്കി തിരിച്ചാണ് തിരച്ചില്‍ തുടരുന്നതെന്നും ഇതില്‍ സോണ്‍ ത്രീയില്‍ നിന്നുമാണ് മൃതദേഹം ലഭിച്ചതെന്നും റവന്യൂമന്ത്രി എ.പി. അനില്‍കുമാർ പറഞ്ഞു. കാണാതായ ഇതരസംസ്ഥാനക്കാരായ അഞ്ചുപേരില്‍ ആരുടേതാണ് ഇന്ന് കണ്ടെത്തിയ മൃതദേഹമെന്ന് തിരിച്ചറിയേണ്ടതുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
"കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം എന്നത് വ്യക്തിപരമായ അഭിപ്രായം, നിർമാണം നിർത്തിയത് പരിസ്ഥിതിക്കും മനുഷ്യനും വേണ്ടി"ഇന്നലത്തെ തിരച്ചിലിനെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. ഇന്ന് കൂടുതല്‍ മേഖലയില്‍ തിരച്ചില്‍ നടത്തും. മീനാക്ഷി പാലത്തിനു താഴെ ഇന്ന് കൂടുതല്‍ തിരച്ചില്‍ നടത്തും. ദുരന്തം നടന്നതിന് പിന്നാലെ കിട്ടിയ പ്രാഥമിക വിവരത്തിലാണ് കൂട്ടിയിട്ട് മണ്ണാണ് താഴേക്ക് വന്നത് എന്ന് പറഞ്ഞത്. പിന്നീടാണ് അതല്ല എന്ന് മനസിലാക്കിയത്. ഈ സർക്കാരിന്റ കാലത്തുള്ള നിർമാണ പ്രവർത്തനമല്ല. ടെക്നിക്കല്‍ കമ്മിറ്റിയുടെ പഠന റിപ്പോർട്ട് പുറത്തുവരട്ടെ എന്നും മന്ത്രി പറഞ്ഞു.

