വിതുരയിലെ ജനവാസ മേഖലയില്‍ കാട്ടാന; ചിറ്റാർ, കുണ്ടയം മേഖലകളിലെ കൃഷി നശിപ്പിച്ചു
തിരുവനന്തപുരം വിതുരയിലെ ജനവാസ മേഖലയില്‍ കാട്ടാന.വിതുര- തേവിയോട് ഗണപതിപാറ ഭാഗത്തെ റോഡിലാണ് കാട്ടാന ഇറങ്ങിയത്.
ചിറ്റാർ, കുണ്ടയം മേഖലകളിലെ കൃഷി നശിപ്പിച്ചു. പുലർച്ചെ കണ്ടെത്തിയ കാട്ടാനയ്ക്കായി വനംവകുപ്പ് പരിശോധന നടത്തി.
ഒഡീഷ തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; 22 ജീവനക്കാരെ കാണാനില്ല
ഒഡീഷ തീരത്ത് പനാമൻ പതാക വഹിച്ച ചരക്ക് കപ്പല്‍ മുങ്ങി അപകടം. 22 ജീവനക്കാരെ കാണാനില്ല. രണ്ട് പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍ പെട്ടത് പാരദീപില്‍ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ച കപ്പല്‍. നേവിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു.

ഗുരുവായൂർ ക്ഷേത്ര നടയില്‍ ഇന്ന് റെക്കോർഡ് കല്യാണം
ഗുരുവായൂർ ക്ഷേത്ര നടയില്‍ ഇന്ന് റെക്കോർഡ് കല്യാണ മഹാമേളം. ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് നടക്കുന്നത് 437 വിവാഹങ്ങള്‍. വിവാഹ മാമാങ്കത്തിന് തുടക്കമിട്ടത് കണ്ണൂർ തലശ്ശേരി സ്വദേശികളുടേതാണ്. അഞ്ച് മണ്ഡപങ്ങളിലായി ചടങ്ങുകള്‍ തുടരുന്നു. പ്രത്യേക ക്രമീകരണങ്ങളുമായി ദേവസ്വം. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരെ സജ്ജീകരിച്ചിട്ടുണ്ട്.

ചെങ്ങന്നൂരില്‍ കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ചു; 21 പേർക്ക് പരിക്ക്
ചെങ്ങന്നൂരില്‍ കെഎസ്‌ആർടിസ്സി ബസുകള്‍ കൂട്ടിയിടിച്ചു. 21 പേർക്ക് പരിക്ക്. സൂപ്പർ ഡിലക്സ് ബസും സൂപ്പർ ഫാസ്റ്റും കൂട്ടിയിടിക്കുകയായിരുന്നു. ലോറിയെ മറികടക്കുന്നതിനിടെ സൂപ്പർ ഡിലക്സ് എതിരെ വന്ന ഫാസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടം ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപത്ത് രാത്രി ഒന്നരയോടെ.
പിഎസ്‌സി പരീക്ഷ ക്രമക്കേട്; സമാന്തര അന്വേഷണവുമായി ഗവര്‍ണര്‍
പിഎസ്‌സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമാന്തര അന്വേഷണവുമായി ഗവര്‍ണര്‍. ചെയര്‍മാനുമായി ഇടഞ്ഞ് നില്‍ക്കുന്ന പിഎസ്‌സി അംഗങ്ങളുടെ വിവരങ്ങള്‍ തേടി. നടപടി പിഎസ്‌സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ. പി.എസ്.സി അംഗങ്ങളെയും ലോക്ഭവനിലേക്ക് വിളിപ്പിക്കും. ചെയർമാനെതിരായ നടപടി എസ്‌ഐടി അന്വേഷണ റിപ്പോർട്ടിനു ശേഷമാകും നടക്കുക.

ചെങ്ങന്നൂരില്‍ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
ചെങ്ങന്നൂർ എംസി റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാന്തുക സ്വദേശി ജിജോ മോനാണ് (32) മരിച്ചത്. മാന്തുക റീത്ത് പള്ളി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാർ നിയന്ത്രണ് വിട്ട് എതിർദിശയില്‍ വന്ന സ്‌കൂട്ടറിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവർക്കും ഓട്ടോയിലെ യാത്രക്കാർക്കും പരിക്കേറ്റു. ഇന്ന് പുലർച്ചെ 6.15 ന് ആണ് അപകടം ഉണ്ടായത്.
ജപ്പാനില്‍ ഭൂചലനം; റിക്ടർ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി
വടക്ക് കിഴക്കൻ ജപ്പാനില്‍ ഭൂചലനം. റിക്ടർ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച പുലർച്ചെയാണ് ടോക്കിയോ ഉള്‍പ്പെടുന്ന മേഖലയില്‍ ഭൂചലനമുണ്ടായത്. പ്രകമ്പനത്തെ തുടർന്ന് മുപ്പതോളം പേർക്ക് പരിക്കേറ്റതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഇബാറക്കിയില്‍ ഭൗമോപരിതലത്തില്‍ നിന്നും എഴുപത് കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.

റാന്നി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം
പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശൻ ചികിത്സയിലാണ്. രോഗിക്ക് ഒപ്പം എത്തിയ രണ്ടുപേർ മർദിച്ചുവെന്നാണ് പരാതി. ക്യാഷ്വാലിറ്റിക്ക് പുറത്തേക്ക് ഇറങ്ങി നില്‍ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ആക്രമണം. പ്രതികളെ റാന്നി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

താമരശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്
താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്. രാത്രി ആരംഭിച്ച ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നു. റോഡ് നവീകരണവും, ഒൻപതാം വളവിന് താഴെ മരക്കൊമ്പ് ഒടിഞ്ഞു വീണതുമാണ് ഗതാഗത കുരുക്കിന് കാരണം. അവധി ദിവസമായതിനാല്‍ വിനോദസഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. രോഗികളുമായെത്തിയ ആംബുലൻസുകള്‍ മണിക്കൂറുകള്‍ ചുരത്തില്‍ കുടുങ്ങി.
മുംബൈയില്‍ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കിടെ അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം
മുംബൈയില്‍ ഗണേശവിഗ്രഹ ഘോഷയാത്രയ്ക്കിടെ അപകടം. വിഗ്രഹം മറിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ദക്ഷിണ മുംബൈയില്‍ ഭുലേശ്വർ ചാ രാജ ഘോഷയാത്രയ്ക്കിടെയാണ് സംഭവം.

കാസർഗോഡ് മഞ്ചേശ്വരത്ത് വെടിയുതിർത്ത കേസ്; ഒരാള്‍ അറസ്റ്റില്‍
കാസർഗോഡ് മഞ്ചേശ്വരത്ത് വെടിയുതിർത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചിഗുറുപാദ സ്വദേശി മുഹമ്മദ് സഫ്‌വാൻ (28) ആണ് പിടിയിലായത്.
പാലക്കാട് റെയില്‍വേ ഡിവിഷൻ വിഭജനം; സിപിഐഎമ്മും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ്
പാലക്കാട് റെയില്‍വേ ഡിവിഷൻ വിഭജനത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗങ്ങള്‍ പി.കെ കൃഷ്ണദാസ് പറഞ്ഞു. മാറ്റം യാത്രക്കാരെ ഒരു വിധത്തിലും ബാധിക്കില്ല. പാലക്കാട് ഡിവിഷനെ അക്ഷരാർത്ഥത്തില്‍ വിഭജിച്ചത് ഒന്നാം യുപിഎ സർക്കാർ. അന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ കാശിക്ക് പോയിരുന്നോ എന്നും കൃഷ്ണദാസ് ചോദിച്ചു.

പൂജപ്പുര ജയിലിലെ ഓണാഘോഷത്തിനിടെ ജീവനക്കാര്‍ തമ്മിലടിച്ചു
പൂജപ്പുര ജയിലില്‍ ഓണാഘോഷം പരിധിവിട്ടു. ജയില്‍ ജീവനക്കാര്‍ തമ്മിലടിച്ചു. പൂജപ്പുര ജയില്‍ വളപ്പില്‍ രാത്രിയില്‍ ഡിജെ. പാര്‍ട്ടിയിലാണ് തമ്മിലടി. ഒരാള്‍ക്ക് കണ്ണിന് പരിക്കേറ്റു.ജയില്‍ ജീവനക്കാരുടെ മേഖലാ ഓണാഘോഷമായിരുന്നു.

പൊലീസ് അതിക്രൂരമായി മർദിച്ചെന്ന് പരാതി; അടൂർ സ്വദേശിയായ 23 കാരൻ്റെ ജനനേന്ദ്രിയം തകർത്തു
കൊല്ലം ശാസ്താംകോട്ട പോലീസ് അതിക്രൂരമായി മർദിച്ചെന്ന് പരാതി. അടൂർ സ്വദേശിയായ 23 കാരൻ്റെ ജനനേന്ദ്രിയം തകർത്തു. പോക്സോ കേസില്‍ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാരാണ് കാറില്‍ കയറ്റി കൊണ്ടുപോയി മർദിച്ചത്. മണിക്കൂറുകളോളം കാറിലിട്ട് മർദിച്ച എന്ന് പരാതി. കൊടിയ ജാതി അധിക്ഷേപം നടത്തി. പൊലീസ് കംപ്ലൈൻ്റസ് അതോറിറ്റിയെ സമീപിച്ച് യുവാവിൻ്റെ കുടുംബം

ഹരിയാന കോണ്‍ഗ്രസില്‍ തർക്കം; ദീപേന്ദ്ര ഹൂഡയെ പ്രവർത്തക സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഖാർഗെയ്ക്ക് കത്ത്
ഹരിയാന കോണ്‍ഗ്രസ്സില്‍ തർക്കം. ദീപേന്ദ്ര ഹൂഡയെ പ്രവർത്തക സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു മല്ലികാർജുൻ ഖാർഗെയ്ക്ക് കത്ത്. കത്തയച്ചത് മുതിർന്ന നേതാവും മുൻ സ്പീക്കറുമായ കുല്‍ദീപ് ശർമ.
കോതമംഗലം പോത്താനിക്കാട് പെട്രോള്‍ പമ്പിന് സമീപം വാഹനത്തിന് തീപിടിച്ചു
എറണാകുളം കോതമംഗലം പോത്താനിക്കാട് പെട്രോള്‍ പമ്പിനു സമീപം വാഹനത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പെട്രോള്‍ പമ്പിന് സമീപം വച്ച് സ്കോർപ്പിയോ വാഹനത്തിനാണ് തീപിടിച്ചത്.ഉടനെ കോതമംഗലം ഫയർഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.
കണ്ണൂർ പിലാത്തറയില്‍ സ്വർണക്കവർച്ച; രണ്ടു പ്രതികള്‍ കൂടി പിടിയില്‍
കണ്ണൂർ പിലാത്തറയിലെ വാഹനം തട്ടിക്കൊണ്ടുപോയുള്ള സ്വർണ്ണക്കവർച്ച. രണ്ടു പ്രതികള്‍ കൂടി പിടിയില്‍. മട്ടന്നൂർ സ്വദേശികളായ സൗരവ് സുനി,ജ്യോതിഷ് വി.വി എന്നിവരാണ് പിടിയിലായത്. പിടിയിലായത് ഇരിട്ടി കൂട്ടുപുഴ വഴി കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കവേ.
മൂവാറ്റുപുഴ ജില്ല വരുന്നത് ഗൗരവത്തോടെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
മൂവാറ്റുപുഴ ആസ്ഥാനമാക്കി ജില്ല വരുന്നത് ഗൗരവത്തോടെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയില്‍ മാത്യു കുഴല്‍നാടൻ എംഎല്‍എ മൂവാറ്റുപുഴ ആസ്ഥാനമാക്കി ജില്ല വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മൂവാറ്റുപുഴയില്‍ 12 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍
മൂവാറ്റുപുഴയില്‍ 12 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂർഷിദാബാദ് സ്വദേശി മസദുള്‍ ഇസ്ലാം (39) ആണ് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പിടികൂടിയത്. തൃക്കളത്തൂർ സംഗമംപടിയില്‍ വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. രണ്ട് ബാഗുകളിലായി 12 ബണ്ടിലുകളിലാക്കി സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
വയനാട് കബനി നദിയില്‍ ചങ്ങാടം മുങ്ങി; മധ്യവയ്സകനെ കാണാതായി
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദിയില്‍ ചങ്ങാടം മുങ്ങി മധ്യവയ്സകനെ കാണാതായി. വെട്ടത്തൂർ ഊരിലെ ചന്ദ്രനെയാണ് കാണാതായത്. ചങ്ങാടത്തില്‍ നദി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
സർക്കാരിനെതിരായ സിപിഐഎം സെമിനാറില്‍ സമസ്ത പ്രതിനിധി
മലപ്പുറം: സർക്കാരിനെതിരായ സിപിഐഎം സെമിനാറില്‍ പങ്കെടുത്ത് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. 'വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും' എന്ന പ്രമേയത്തിലാണ് സെമിനാർ. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാനും എപി വിഭാഗം സമസ്ത നേതാവുമായ സി. മുഹമ്മദ് ഫൈസിയും വേദിയിലെത്തി.
വീണ ടി.യ്ക്ക് എതിരായ കേസ്; ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന് എം.വി. ഗോവിന്ദൻ
കോഴിക്കോട്: വീണ ടി.യ്ക്ക് എതിരായ കേസില്‍ ഇഡിക്ക് എതിരെ രാഷ്ട്രീയ പ്രത്യാക്രമണം കടുപ്പിച്ച് സിപിഐഎം. ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന്, കോഴിക്കോട്ടെ വിശദീകരണ യോഗത്തില്‍ എംവി ഗോവിന്ദൻ. അന്വേഷണത്തിന് മുൻപേ ഇഡി ലക്ഷ്യം പ്രഖ്യാപിച്ചു. ഒന്നും കിട്ടാതായതോടെ റിയാസിൻ്റെ സുഹൃത്തുക്കളെ ലക്ഷ്യം വച്ചു. ഒരു പരിശോധനയിലും ഒന്നും കണ്ടെത്താനായിട്ടില്ല. പരമ ദയനീയമായ ചിത്രമെന്നും ഗോവിന്ദൻ
"സർക്കാരിന് RSS ന് ഒപ്പം നിന്ന് തരംതാഴേണ്ട അവസ്ഥ"; ഉമർ ഫൈസി മുക്കം
മലപ്പുറം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. സർക്കാരിന് RSS ന് ഒപ്പം നിന്ന് തരംതാഴേണ്ട അവസ്ഥ ഉണ്ടായെന്ന് വിമർശനം. വഖഫ് ബോർഡില്‍ നിന്ന് കെ.എസ്. ഹംസയെയും തന്നെയും പുറത്താക്കാൻ ആണ് സർക്കാർ ശ്രമമെന്നും ഉമർ ഫൈസി പറഞ്ഞു. വഖഫ് നിയമവും UDF കീഴടങ്ങലും എന്ന പേരില്‍ മലപ്പുറത്ത് സിപിഐഎം സംഘടിപ്പിച്ച സെമിനാർ വേദിയിലായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ വിമർശനം. സ്വയം സഖാവ് എന്ന് വിശേഷിപ്പിച്ചായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ പ്രസംഗം.
ഓപ്പറേഷൻ ഓണത്തുമ്പിയുമായി പൊലീസ്
തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യല്‍ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പൊലീസ്. ഓപ്പറേഷൻ ഓണത്തുമ്പിയുമായി തിരുവനന്തപുരം സിറ്റി പൊലീസ്. അമ്പതിലധികം ഉദ്യേഗസ്ഥരെ മഫ്തിയില്‍ നിയോഗിച്ചു. വ്യാപാരകേന്ദ്രങ്ങള്‍ കമ്പോളങ്ങള്‍ ബസ് സ്‌റ്റാഡുകള്‍ വിനോദപരിപാടിനടക്കുന്ന സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ ഷാഡോ സംഘമുണ്ടാകും.
ഡ്യൂറൻഡ് കപ്പില്‍ ഈസ്റ്റ് ബംഗാളിന് കിരീടം
ഡ്യൂറൻഡ് കപ്പില്‍ ഈസ്റ്റ് ബംഗാളിന് കിരീടം. ഫൈനലില്‍ മോഹൻ ബഗാനെ തകർത്തു(4-1). ഈസ്റ്റ് ബംഗാളിന്റെ 17ആം ഡ്യൂറൻഡ് കപ്പ് കിരീടമാണ്.
യുഎസ്- ഇറാൻ ചർച്ചകള്‍ പുനരാരാംഭിക്കാൻ ശ്രമം; അസിം മുനീർ നാളെ ടെഹ്റാനിലെത്തും
പാക് സൈനിക മേധാവി അസിം മുനീർ നാളെ ടെഹ്റാനിലെത്തും. യുഎസ് ഇറാൻ ചർച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. മധ്യസ്ഥ ശ്രമങ്ങള്‍ക്കായാണ് അസിം മുനീർ എത്തുന്നത്.
സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസർകോട് ഡിഎഫ്‌ഒയ്‌ക്കെതിരെ കേസ്
ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസർഗോഡ് DFOക്കെതിരെ കേസ്. കാസർഗോജ് റെയില്‍വേ പൊലീസാണ് ജോസ് മാത്യുവിനെതിരെ കേസെടുത്തത്. ഓഖാ എക്സ്പ്രസില്‍ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിർദേശം
തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ ജാഗ്രതാ നിർദേശം. നാളെ പുലർച്ചെ 02.30 മുതല്‍ പകല്‍ 8.30 വരെ 1.0 മുതല്‍ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

