Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കള്ളൻ വിജയൻ ലേഖന വിവാദം;  കെ.ആര്‍. അജയനെതിരെ കടുത്ത നടപടിയുമായി ദേശാഭിമാനി

കള്ളൻ വിജയൻ ലേഖന വിവാദം; കെ.ആര്‍. അജയനെതിരെ കടുത്ത നടപടിയുമായി ദേശാഭിമാനി

News Malayalam 3 weeks ago

തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖന വിവാദത്തില്‍ കെ.ആർ. അജയനെതിരെ കടുത്ത നടപടിയുമായി ദേശാഭിമാനി .അജയനോട് രാജിയോ അവധിയോ എടുക്കാൻ വാക്കാല്‍ നിർദേശം നല്‍കി.

ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പുത്തലത്ത് ദിനേശനാണ് നിർദേശം നല്‍കിയത്.

ലേഖനം വിവാദമായതോടെ ദേശാഭിമാനി വാരാന്തപ്പതിപ്പ് ചുമതലയില്‍ നിന്ന് നേരത്തെ അജയനെ മാറ്റിയിരുന്നു. ലേഖനത്തില്‍ പാർട്ടി വിരുദ്ധത ഇല്ലെന്നും ഉചിതമായ തലക്കെട്ടാണ് നല്‍കിയത് എന്നുമായിരുന്നു വിവാദത്തില്‍ കെ.ആർ. അജയൻ്റെ വിശദീകരണം.ഇത് അംഗീകരിക്കാതെയാണ് കൂടുതല്‍ കടുത്ത നടപടിയിലേക്ക് ദേശാഭിമാനിയും സിപിഐഎമ്മും കടക്കുന്നത്.

ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

പുല്ലംപാറയിലെ നാടക പ്രവർത്തകൻ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൻ്റെ തലക്കെട്ടിനെ കുറിച്ച്‌ വലിയ തർക്കം ദേശാഭിമാനി എഡിറ്റോറിയല്‍ ബോർഡിലുണ്ടായിരുന്നു. ഇതേ തുടർന്ന് വിഎസിൻ്റെ അനുസ്മരണം അടങ്ങിയ വാരാന്തപ്പതിപ്പിൻ്റെ പ്രസിദ്ധീകരണം മുടങ്ങിയിരുന്നു. ലേഖനത്തിൻ്റെ തലക്കെട്ട് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തതിൻ്റെ പേരിലും വിവാദം മാധ്യമങ്ങളില്‍ ചർച്ചയായതിന്‍റെ പേരിലുമാണ് അജയനെ ചുമതലയില്‍ നിന്ന് മാറ്റിയത്.

പിഎം ശ്രീയില്‍ ഐക്യം നഷ്ടപ്പെട്ട് യുഡിഎഫ്; സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് ശിവന്‍കുട്ടി, യു ടേണ്‍ സര്‍ക്കാരെന്ന് ബ്രിട്ടാസ്
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam