Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാനഡയെ തകര്‍ത്ത് ക്വാര്‍ട്ടറില്‍ കടന്ന് മൊറോക്കോ

കാനഡയെ തകര്‍ത്ത് ക്വാര്‍ട്ടറില്‍ കടന്ന് മൊറോക്കോ

News Malayalam 3 weeks ago

കാനഡയെ തകർത്ത് ക്വാർട്ടർ ഫൈനലില്‍ കടന്ന് മൊറോക്കോ. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മൊറോക്കോ കാനഡയെ പരാജയപ്പെടുത്തിയത്.

ഉന്നാഹിയുടെ ഇരട്ട ഗോളിൻ്റെ തിളക്കത്തിലാണ് മൊറോക്കോയുടെ ജയം.

ആദ്യ പകുതിയില്‍ കാനഡ കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അമ്പതാം മിനിറ്റില്‍ ഉന്നാഹി നേടിയ ആദ്യ ഗോള്‍ മൊറോക്കോയ്ക്ക് മുൻതൂക്കം നല്‍കി. പിന്നീട് 82ാം മിനിറ്റില്‍ ഉന്നാഹിയിലൂടെ തന്നെ രണ്ടാം ഗോളും സ്വന്തമാക്കിയ മൊറോക്കോ കാനഡയ്ക്കെതിരെ കൃത്യമായ ലീഡ് എടുത്തു.

തിരിച്ചടിക്കാനുള്ള നിരന്തര ശ്രമം കാനഡയുടെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും ഇഞ്ച്വറി ടൈമില്‍ കാനഡയുടെ വല വീണ്ടും കുലുക്കി റഹീമി മൊറോക്കോയുടെ ജയം പൂർത്തിയാക്കി. ബ്രാഹിം ഡിയാസിൻ്റെ അസിസ്റ്റുകളായിരുന്നു രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത്. ക്വാർട്ടറില്‍ ഫ്രാൻസിനെയാണ് മൊറോക്കോയ്ക്ക് നേരിടേണ്ടി വരിക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam