Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"കണ്ടത് സുകുമാര കുറുപ്പിനെ തന്നെ,ആശുപത്രിയിലെത്തിയത് നെഞ്ചുവേദനയെ തുടര്‍ന്ന്";  വീണ്ടും മൊഴി നല്‍കി നഴ്സ് രത്നമ്മ

"കണ്ടത് സുകുമാര കുറുപ്പിനെ തന്നെ,ആശുപത്രിയിലെത്തിയത് നെഞ്ചുവേദനയെ തുടര്‍ന്ന്"; വീണ്ടും മൊഴി നല്‍കി നഴ്സ് രത്നമ്മ

News Malayalam 4 months ago

ആലപ്പുഴ: 1998ല്‍ ജാർഖണ്ഡിലെ ബൊക്കാറോ ആശുപത്രിയില്‍ വച്ച്‌ കണ്ടത് സുകുമാര കുറുപ്പിനെ തന്നെയാണെന്ന് വീണ്ടും വെളിപ്പെടുത്തി നഴ്സ് രത്നമ്മ.

നെഞ്ചുവേദനയെ തുടർന്നാണ് കുറുപ്പ് ആശുപത്രിയിലെത്തിയത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെ കുറുപ്പിൻ്റെ നാട്ടില്‍ നിന്നുള്ള ആളാണ് താനെന്ന് അറിഞ്ഞതോടെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങുകയായിരുന്നു.

കേസില്‍ വീണ്ടും ക്രൈംബ്രാഞ്ച് മൊഴിയെടുത്ത സാഹചര്യത്തിലാണ് രത്നമ്മയുടെ വെളിപ്പെടുത്തല്‍. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ സ്‌പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായാണ് കുറുപ്പിൻ്റെ അന്വേഷണം നടക്കുന്നത്.

'ഉദ്യോഗസ്ഥൻ്റെ കാറിനും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല'; പൊലീസ് വാഹനത്തിന് പിഴയിട്ട എംവിഡി ഉദ്യോഗസ്ഥൻ കുരുക്കില്‍

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കില്‍ ചെറിയനാട് വില്ലേജില്‍ പുത്തൻ വീട്ടില്‍ സുകുമാര കുറുപ്പ് വ്യോമസേനയില്‍ ചേർന്നു. എന്നാല്‍ സൈനിക ജീവിതവുമായി പൊരുത്തപ്പെടാൻ ആവാതെ ഇയാള്‍ നാട്ടില്‍ മടങ്ങിയെത്തി. തുടർന്ന് താൻ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി നാട് വിടുകയായിരുന്നു.

പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരില്‍ വ്യാജ പാസ്ർപോർട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് അബുദാബിയില്‍ എത്തുകയും അവിടെ ഒരു പെട്രോള്‍ കമ്പനിയില്‍ എക്സിക്യൂട്ടീവായി ജോലിയില്‍ കയറുകയും ചെയ്തു. പിന്നീട് ഭാര്യയെ അബുദാബിക്ക് കൊണ്ടുപോകുകയും അവർക്ക് അബുദാബിയില്‍ത്തന്നെ നഴ്സായി ജോലി ലഭിക്കുകയും ചെയ്തുവെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam