Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കരിക്കിന്റെ ആദ്യ സിനിമ, 'ഗുഡ് ലക്ക് ചിക്കോ'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

കരിക്കിന്റെ ആദ്യ സിനിമ, 'ഗുഡ് ലക്ക് ചിക്കോ'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

News Malayalam 3 weeks ago

യൂട്യൂബ് വീഡിയോസിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന കരിക്ക് ടീമിന്റെ ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. 'ഗുഡ് ലക്ക് ചിക്കോ' എന്നാണ് സിനിമയ്‌ക്കിട്ടിരിക്കുന്ന പേര്.

കരിക്ക് സ്റ്റുഡിയോസ്, ഡോ. അനന്തു എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളില്‍ ഡോക്ടര്‍ അനന്തുവും നിഖില്‍ ജി പ്രസാദും ചേർന്നാണ് സിനിമയുടെ നിർമാണം.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റർമാരില്‍ ഒന്നാണ് 'കരിക്ക്'. ഇവരുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകർ. കരിക്ക് ടീമിന്റെ സ്ഥാപകൻ നിഖില്‍ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്.

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം 'നീക്കം'; പുതിയ പോസ്റ്റർ പുറത്ത്

'കരിക്ക്' വെബ് സീരീസിലൂടെ ജനപ്രിയരായ അഭിനേതാക്കളും മലയാള സിനിമയിലെ ശ്രദ്ധേയരായ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയന്‍, അര്‍ജുന്‍ രത്തന്‍, ബിനോയ് ജോണ്‍, ജീവന്‍ സ്റ്റീഫന്‍, കിരണ്‍ വിയ്യത്ത്, കൃഷ്ണ ചന്ദ്രന്‍, ശബരീഷ് സജ്ജിന്‍, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസുകളിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കള്‍.

ഛായാഗ്രഹണം - അഖില്‍ സേവ്യര്‍, ഗാനങ്ങള്‍, പശ്ചാത്തല സംഗീതം- യാക്സന്‍ ഗാരി പെരേര, നേഹ നായര്‍, സൗണ്ട് ഡിസൈനര്‍ - നിക്സണ്‍ ജോര്‍ജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അനീറ്റ അബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സിദ്ധാര്‍ഥ് കെ ടി, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അമല്‍ സേവ്യര്‍ മനക്കത്തറയില്‍, കോസ്റ്റും ഡിസൈനര്‍- ഗായത്രി കിഷോര്‍, ആക്ഷന്‍ - സ്റ്റീവന്‍ കുമാര്‍, ഫെലിക്‌സ് ഫുകുയോഷി , മേക്കപ്പ്- അര്‍ഷാദ് വര്‍ക്കല, അഡീഷണല്‍ സ്റ്റണ്ട് - റോബിന്‍ ടോം, വിഎഫ്‌എക്‌സ്- മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജീബു ഗോപാല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - നിഖില്‍ ജോര്‍ജ്, പോസ്റ്റര്‍ ഡിസൈന്‍ - ബിനോയ് ജോണ്‍ , പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam