Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാര്‍ത്തിക് സുബ്ബരാജിന്റെ പത്താം പടം, നായിക കീര്‍ത്തി സുരേഷ്; 'ദൊറോത്തി' ഫസ്റ്റ് ലുക്ക്

കാര്‍ത്തിക് സുബ്ബരാജിന്റെ പത്താം പടം, നായിക കീര്‍ത്തി സുരേഷ്; 'ദൊറോത്തി' ഫസ്റ്റ് ലുക്ക്

News Malayalam 1 week ago

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പത്താം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. 'ദൊറോത്തി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കീർത്തി സുരേഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

2026 സെപ്റ്റംബർ 25ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.

'ദൊറോത്തി' ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ട് കാർത്തിക് സുബ്ബരാജ് കുറിച്ചത് ഇങ്ങനെ: "എന്റെ ഹൃദയത്തോട് ഏറെ ചേർന്നുനില്‍ക്കുന്നതും, വർഷങ്ങളായി ഞാൻ നിർമ്മിക്കാൻ ആഗ്രഹിച്ചതുമായ ഒരു ചിത്രം ഒടുവില്‍ സാക്ഷാത്കരിച്ചിരിക്കുകയാണ്... അതും മ്യൂസിക് മാസ്ട്രോ ഇളയരാജ സാറിന്റെ സംഗീതത്തോടെ! കൂടാതെ, പ്രശസ്തമായ ടൊറന്റോ ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (TIFF) വേള്‍ഡ് പ്രീമിയറിനായി ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്... അങ്ങനെ... 2026 സെപ്റ്റംബർ 25ന് ഞങ്ങള്‍ ലോകമെമ്പാടുമുള്ള ബിഗ് സ്ക്രീനുകളിലേക്ക് എത്തുന്നു...എപ്പോഴത്തെയും പോലെ പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു..."

കേരള സ്റ്റൈലില്‍ ടോം ഹോളണ്ട് - സെൻഡയ വിവാഹം, തൂശനിലയില്‍ സദ്യ കഴിച്ച്‌ സൂപ്പർ ഹീറോസ്! എഐ വീഡിയോ വൈറല്‍

കീർത്തി സുരേഷിനൊപ്പം സനന്ത്, ഋഷികാന്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. എസ്. തിരുനാവുക്കരുസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്. ധമം, ജിയോ സ്റ്റുഡിയോസ്, സിഖ്യാ എന്നീ ബാനറുകളില്‍ ജ്യോതി ദേശ്പാണ്ഡേ, ഗുനീത് മോംഗ കപൂർ, അചിൻ ജെയിൻ എന്നിവർ ചേർന്നാണ് നിർമാണം.

'ജോസഫ്' മമ്മൂട്ടിയെ വച്ച്‌ പ്ലാൻ ചെയ്ത സിനിമയോ? വ്യക്തമാക്കി ഷാഹി കബീർ

പ്രൊഡക്ഷൻ ഡിസൈൻ - കുമാർ ഗംഗപ്പൻ, സൗണ്ട് ഡിസൈൻ - സുരെൻ ജി, എസ്. അലഗൈകൂതൻ, കോസ്റ്റ്യൂം ഡിസൈൻ - പ്രവീണ്‍ രാജ, സ്റ്റണ്ട്സ് - ദിനേശ് സുബ്ബരായൻ, കൊറിയോഗ്രഫി - ഷെരീഫ് എം, പബ്ലിസിറ്റി ഡിസൈൻ - ടൂണേ ജോണ്‍ (24AM), എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പവൻ നരേന്ദ്ര.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam