കാസർഗോഡ്: കാസർഗോഡ് ജില്ലയില്‍ കടലാക്രമണം രൂക്ഷം. നിരവധി വീടുകള്‍ തകർന്നു. ഉപ്പള ശാരദ നഗർ, കുമ്പള കോയിപ്പാടി, വലിയപറമ്പ്, ചെറങ്കൈ, കാവുഗോളി തുടങ്ങിയ മേഖലകളില്‍ ശക്തമായ തിരമാലകളില്‍ റോഡുകളും വീടുകളും തകരുകയും നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാവുകയും ചെയ്തു.
ചെറങ്കൈ - കാവുഗോളി ഭാഗത്ത് നൂറിലധികം മീറ്ററോളം കടല്‍ കരയിലേക്ക് കയറി റോഡ് പൂർണമായി തകർന്നു. ഇതോടെ 200 ലധികം കുടുംബങ്ങളുടെ യാത്രാസൗകര്യം നിലച്ചു. വലിയ പറമ്പ് പഞ്ചായത്തിലെ തീരദേശ കുടുംബങ്ങള്‍ കനത്ത ഭീഷണിയിലാണ്. ശാരദ നഗറില്‍ ഒരു വീട് പൂർണമായും തകർന്നു.
മുൻ വിജിലൻസ് റിപ്പോർട്ടുകള്‍ അവഗണിച്ചു; ശബരിമലയിലെ നെയ്യ് ക്രമക്കേടിന് വഴിയൊരുക്കിയത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അനാസ്ഥനിരവധി വീടുകള്‍ കടലെടുക്കുന്ന സാഹചര്യമാണ് ഉള്ളത്. 70 കിലോമീറ്റർ തീരദേശമുള്ള ജില്ലയില്‍ കടല്‍ഭിത്തിയും പുലിമുട്ടുമുള്ളത് 20 കിലോമീറ്റർ മാത്രമാണ്. തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി ആവിഷ്കരിക്കാത്തത് കടലേറ്റത്തിൻ്റെ ആഘാതം കൂട്ടുന്നുവെന്നാണ് വിലയിരുത്തല്‍. കടല്‍ക്ഷോഭം ഉണ്ടാകുമ്പോള്‍ മാത്രം കണ്ണില്‍ പൊടിയിടാനുള്ളതായി മാറുകയാണ് പല പദ്ധതികളും എന്നുമാണ് ആക്ഷേപം.
പലയിടത്തും ഉപയോഗിച്ച ടെട്രാ പാഡും പുലിമുട്ടും ശക്തമായ തിരമാലയില്‍ ഇല്ലാതായി കഴിഞ്ഞു. ഏകീകരിച്ച സമഗ്രമായ പദ്ധതി വഴി മാത്രമേ ശാശ്വതമായ കടലിലേറ്റത്തെ പ്രതിരോധിക്കാൻ കഴിയൂവെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് ഇന്നും തീവ്രമഴ; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
