കാസർഗോഡ്: വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി എല്‍ഡിഎഫ്. നായന്മാർമൂലയില്‍ യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ്റെ സഹോദരങ്ങളെ എല്‍ഡിഎഫ് പ്രവർത്തകർ തടഞ്ഞു.
ഷെരീഫ് കല്ലട്ര, അഷ്‌റഫ് കല്ലട്ര എന്നിവരെയാണ് തടഞ്ഞത്. പണം നല്‍കാൻ വീട്ടില്‍ എത്തിയപ്പോഴാണ് തടഞ്ഞതെന്ന് എല്‍ഡിഎഫ് പ്രവർത്തകർ.
കാട്ടാക്കടയിലെ നവജാത ശിശുവിൻ്റേത് കൊലപാതകം; കുറ്റസമ്മതം നടത്തി അമ്മകോട്ടയം പൂഞ്ഞാറിലും പണം നല്‍കി വോട്ട് പിടിക്കാൻ ശ്രമം നടന്നു. ഇരാറ്റുപേട്ട മുൻസിപ്പാലിറ്റി മൂന്നാം വാർഡില്‍ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം.എ ഷാജി പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പണം നല്‍കിയതിന് പിന്നാലെ എല്‍ഡിഎഫ് പ്രവർത്തകർ സംഘത്തെ കയ്യോടെ പിടിക്കുകയായിരുന്നു.
കോവിക്കോട് മാറാടും പണം നല്‍കി വോട്ടുപിടിക്കാൻ ശ്രമിച്ചുവെന്ന് പരാതി ഉയർന്നു വന്നിരുന്നു. പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടെന്നാണ് പരാതി.

