Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കീവില്‍ റഷ്യയുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണം;  ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ

കീവില്‍ റഷ്യയുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണം; ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ

News Malayalam 2 weeks ago

കീവ്: യുക്രൈൻ തലസ്ഥാനമായ കീവില്‍ അതിശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ 11 പേർകൊല്ലപ്പെട്ടു.

കുട്ടികളടക്കം 54 പേർക്ക് പരിക്കേറ്റു. നഗരത്തിലെ 30 കേന്ദ്രങ്ങളില്‍ മിസൈല്‍ പതിച്ചതായാണ് റിപ്പോർട്ടുകള്‍.

ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ

ടെഹ്റാൻ: രാജ്യത്തിന്റെ മുൻ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍. ജെറുസലേം മോചിപ്പിക്കുന്നതിലൂടെയാണ് ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുകയെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. യുദ്ധത്തില്‍ യുഎസ് പരാജയപ്പെട്ടതിന് തെളിവാണ് യുഎസ് ഒപ്പിട്ട ധാരണയെന്ന് പറഞ്ഞ ഗാലിബാഫ്, ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

വെനസ്വേല ഭൂകമ്പം; എട്ട് ദിവസം കുടുങ്ങിക്കിടന്നിരുന്ന 43കാരനെ ജീവനോടെ പുറത്തെടുത്തു

വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനത്തില്‍ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ എട്ട് ദിവസം കുടുങ്ങിക്കിടന്നിരുന്ന 43കാരനെ ജീവനോടെ പുറത്തെടുത്തു. അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഹെർനാൻ ഗിലിനെ പുറത്തെത്തിച്ചത്. 140 ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ശനിയാഴ്ചയാണ് ജില്ലിനെ കണ്ടെത്തിയത്. 100 മണിക്കൂറിലേറെ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിലാണ് രക്ഷാദൗത്യം വിജയം കണ്ടത്. ഗ്യാലറിയാസ് പ്ലായാ ഗ്രാന്‍ഡേ ഷോപ്പിങ് സെന്ററിലെ ജീവനക്കാരനായ അദ്ദേഹം ഭൂചലനത്തെ തുടർന്ന് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു.

ഇന്ത്യൻ അതിർത്തി പങ്കിടുന്ന പുതിയ സാമ്പത്തിക ഇടനാഴിക്കായി ചൈന

ബെയ്ജിങ്: ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പുതിയ സാമ്പത്തിക ഇടനാഴിക്ക് പദ്ധതിയിട്ട് ചൈന. പടിഞ്ഞാറൻ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലൂടെ ചൈനയ്ക്ക് അറബിക്കടലിലേക്ക് പ്രവേശനം ലഭിച്ചതിന് ശേഷമാണ് ഇന്ത്യയുടെ കിഴക്കൻ ഇടനാഴിയെക്കുറിച്ചുള്ള പദ്ധതികള്‍ വരുന്നത്.ചൈന-മ്യാൻമർ-ബംഗ്ലാദേശ് സാമ്പത്തിക ഇടനാഴി (CMBC) ബീജിംഗിന് ബംഗാള്‍ ഉള്‍ക്കടലിലേക്കുള്ള ഒരു പുതിയ പാതയാണ് ഒരുക്കുക. എന്നാല്‍ ലോകത്തിലെ ഏറ്റവും സജീവമായ യുദ്ധമേഖലകളില്‍ ഒന്നിലൂടെയാണ് ഇത് നേരിട്ട് കടന്നുപോകുന്നത് എന്നതാണ് പ്രധാന വെല്ലുവിളി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam