Dailyhunt
കേട്ടാലറയ്ക്കുന്ന അശ്ലീല, വര്‍ഗീയ കമൻ്റുകള്‍, വീണാ ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം; പരാതി നല്‍കാൻ സിപിഐഎം

കേട്ടാലറയ്ക്കുന്ന അശ്ലീല, വര്‍ഗീയ കമൻ്റുകള്‍, വീണാ ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം; പരാതി നല്‍കാൻ സിപിഐഎം

News Malayalam 2 weeks ago

ത്തനംതിട്ട: ആരോഗ്യമന്ത്രിയും ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയുമായ വീണാ ജോർജിനെതിരെ അതിരൂക്ഷ സൈബർ ആക്രമണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയാണ് അശ്ലീല, വർഗീയ കമന്റുകള്‍.

കമന്റുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്‌ - ലീഗ് പ്രവർത്തകരെന്നാണ് സിപിഐഎം ആരോപണം. ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. കമൻ്റുകളുടെ സ്ക്രീൻഷോട്ടുകളും അക്കൗണ്ടുകളുടെ ലിങ്കുകളും അടക്കം കൈമാറും.

സൈബർ ആക്രമണം അതിൻ്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് വീണാ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ കമൻ്റുകളായി വരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണാ ജോർജ് പങ്കുവയ്ക്കുന്ന പോസ്റ്റുകളില്‍ നിറയെ അശ്ലീലവും വർഗീയവും ലൈംഗിക ചുവയുള്ളതുമായ കമൻ്റുകളാണ് വരുന്നത്.

പേരാമ്പ്രയിലെ മൈക്ക് അനൗണ്‍സ്മെൻ്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസയച്ച്‌ ഡെപ്യൂട്ടി കളക്ടർ

കമൻ്റ് വരുന്ന അക്കൗണ്ടുകളില്‍ പലതും ഫേക്ക് അക്കൗണ്ടുകളാണ്. കമന്റുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്‌ - ലീഗ് പ്രവർത്തകരെന്നാണ് സിപിഐഎം ആരോപണം. നേരത്തെയും വീണാ ജോർജിന് സമൂഹമാധ്യമത്തില്‍ ഇത്തരത്തിലുള്ള സൈബറാക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam