Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"ക്രിഞ്ച് തമാശകള്‍ക്കും ശരീരപ്രദര്‍ശനത്തിനും മാത്രമാണോ നായിക"; 'പെദ്ധി' ട്രെയ്‌ലറിനെതിരെ സോഷ്യല്‍ മീഡിയ

"ക്രിഞ്ച് തമാശകള്‍ക്കും ശരീരപ്രദര്‍ശനത്തിനും മാത്രമാണോ നായിക"; 'പെദ്ധി' ട്രെയ്‌ലറിനെതിരെ സോഷ്യല്‍ മീഡിയ

News Malayalam 6 days ago

കൊച്ചി: തെലുങ്ക് സൂപ്പർതാരം രാം ചരണ്‍ നായകനായ പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാൻവി കപൂർ ആണ് നായിക. ട്രെയ്‌ലറിലെ നടിയുടെ ഭാഗങ്ങള്‍ക്ക് കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ശരീരപ്രദർശനത്തിന് മാത്രമാണ് സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങളെ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് പ്രധാന വിമർശനം. ജാൻവി മുൻപ് അഭിനയിച്ച ജൂനിയർ എൻടിആർ ചിത്രം 'ദേവര' ഉദാഹരിച്ചാണ് ചിലർ ആക്ഷേപം ഉന്നയിക്കുന്നത്. എത്രകാലം ഇങ്ങനെ അഭിനയ പ്രാധാന്യമില്ലാത്ത വേഷങ്ങള്‍ ചെയ്‌ത് സിനിമാ മേഖലയില്‍ പിടിച്ചുനില്‍ക്കുമെന്നാണ് നടിക്ക് നേരെ ഉയരുന്ന ചോദ്യം. ഗ്ലാമറസ് രംഗങ്ങള്‍ക്കായി മാത്രം നടിമാരെ ഉപയോഗിക്കുന്നതിനെ ട്രോളുന്നവരേയും സമൂഹമാധ്യമങ്ങളില്‍ കാണാം.

രാം ചരണ്‍ ചിത്രം 'പെദ്ധി' ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂണ്‍ നാലിന്

ജൂണ്‍ നാലിനാണ് 'പെദ്ധി' ആഗോള റിലീസായി തിയേറ്ററുകളിലേക്ക് എത്തുന്നത്. ടൈറ്റില്‍ കഥാപാത്രമായ 'പെദ്ധി' ആയാണ് രാം ചരണ്‍ വേഷമിട്ടിരിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തില്‍ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരണ്‍- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എ.ആർ. റഹ്മാൻ ഈണം നല്‍കി പുറത്തുവന്ന, ചിത്രത്തിലെ 'ചികിരി ചികിരി' എന്ന ഗാനവും 'റായ് റായ് രാ രാ' എന്ന ഗാനവും ഇതിനോടകം ആഗോള തലത്തില്‍ സൂപ്പർ ഹിറ്റുകളായി ട്രെൻഡ് സെറ്ററുകളായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ഗ്ലിംപ്സ് എന്നിവയും സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

രചന, സംവിധാനം - ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീണ്‍ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിങ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam