ഡല്‍ഹി: യുഎസ് ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില വീണ്ടും കുതിച്ചു ഉയർന്നു. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെൻ്റ് ക്രൂഡിയിൻ്റെ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി.
ജൂലൈയ്ക്ക് ശേഷം ഇത്രയും വില വർധിക്കുന്നത് ഇതാദ്യമാണ്. ബ്രെന്‍റ് ക്രൂഡ് വില 97.89 ഡോളറില്‍ നിന്ന് 100. 29 ഡോളർ ആയി.
ഓഗസ്റ്റിന് ശേഷം ക്രൂഡോയില്‍ വിലയില്‍ 25 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വർഷം ഇത് മൂന്നാം തവണയാണ് എണ്ണവില 100 ഡോളർ കടക്കുന്നത്. യുഎസ് ഇറാന് നേരെ ആക്രമണം അഴിച്ചുവിട്ടതോടെയാണ് വിപണിയില്‍ ചാഞ്ചാട്ടം അനുഭവപ്പെട്ടത്. ഇതിനുപുറമെ, സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണവും സ്ഥിതി വഷളാക്കി.
യാത്രാസമയം വെറും 90 മിനിറ്റായി കുറയും; മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പരീക്ഷണ ഓട്ടം മെയ്-ജൂണ്‍ മാസങ്ങളില്ചൈന ഇന്ധനശേഖരം കൂട്ടാൻ കൂടുതല്‍ എണ്ണ വാങ്ങാൻ തുടങ്ങിയതും വിലക്കയറ്റത്തിന് കാരണമായി. നിലവിലെ യുദ്ധ പശ്ചാത്തലത്തില്‍ ബ്രിട്ടനിലും യുകെയിലും പെട്രോള്‍, ഡീസല്‍ വില വർധിച്ചത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സുരക്ഷാ വീഴ്ച; പ്രധാനമന്ത്രിയുടെ മുംബൈയിലെ പരിപാടിക്ക് മുൻപ് തോക്കുമായി രണ്ട് പേർ പിടിയില്‍
