Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുടുംബസമേതം മമ്മൂട്ടി; വൈറലായി പ്രധാനമന്ത്രിയുടെ പോസ്റ്റ്

കുടുംബസമേതം മമ്മൂട്ടി; വൈറലായി പ്രധാനമന്ത്രിയുടെ പോസ്റ്റ്

News Malayalam 13 hrs ago

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

പത്മഭൂഷണ്‍ ബഹുമതി സ്വീകരിച്ചതിനു ശേഷമുള്ള ചിത്രങ്ങളാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.

മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, മകള്‍ സുറുമി, ദുല്‍ഖറിന്റെ ഭാര്യ അമാല്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്.

കുടുംബസമേതമാണ് മമ്മൂട്ടി പത്മഭൂഷണ്‍ സ്വീകരിക്കാന്‍ എത്തിയത്. കഴിഞ്ഞ ദിവസം തന്നെ താര കുടുംബം ഡല്‍ഹിയില്‍ എത്തിയിരുന്നു.

നിര്‍മാതാക്കളായ എസ്. ജോര്‍ജും ആന്റോ ജോസഫും ചടങ്ങില്‍ പങ്കെടുത്തു.

ഏഴ് തവണ മികച്ച നടനുള്ള പുരസ്‌കാരം ഉള്‍പ്പെടെ പത്ത് തവണ സംസ്ഥാന പുരസ്‌കാരവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണയും നേടിയ മലയാളികളുടെ അഭിമാനമാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam