ഫുട്ബോള്‍ ലോകകപ്പിലെ ബോറടിപ്പിക്കുന്ന ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു... ഇനിയാണ് യഥാർഥ പോരാട്ടം... നോക്കൗട്ട് മത്സരങ്ങളിലെ വീറും വാശിയും ഒന്ന് വേറെ തന്നെയാണ്.
ലോകകപ്പില്‍ ആറ് ഗ്രൂപ്പുകളിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂർത്തിയായപ്പോള്‍ റൗണ്ട് ഓഫ് 32ലെ ഏതാനും മത്സരചിത്രങ്ങളൊക്കെ തെളിഞ്ഞിട്ടുണ്ട്. ഡി ഗ്രൂപ്പില്‍ നിന്ന് ഓസ്ട്രേലിയ കൂടി റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടിയതോടെ 19 ടീമുകളാണ് ഇതുവരെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയത്. ലോകകപ്പിൻ്റെ സഹ ആതിഥേയ രാജ്യങ്ങളായ യുഎസ്, കാനഡ, മെക്സിക്കോ എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
ജൂണ്‍ 29ന് തിങ്കളാഴ്ച പുലർച്ചെ 12.30ന് കാനഡയും സൗത്ത് ആഫ്രിക്കയും തമ്മിലാണ് റൗണ്ട് ഓഫ് 32ലെ ആദ്യ പോരാട്ടം. ജൂണ്‍ 29ന് തിങ്കളാഴ്ച രാത്രി 10.30ന് നടക്കുന്ന മത്സരത്തില്‍ ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീലും ഏഷ്യൻ പവർഹൗസുകളായ ജപ്പാനും പരസ്പരം കൊമ്പുകോർക്കും. ജൂണ്‍ 30ന് രാവിലെ 6.30ന് നടക്കുന്ന മത്സരത്തില്‍ യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്‌സ് ആഫ്രിക്കൻ ശക്തികളായ മൊറോക്കോയെ നേരിടും. ജൂലൈ 2ന് പുലർച്ചെ 5.30ന് യുഎസ്‌എയും ബോസ്നിയയും ഏറ്റുമുട്ടും.
1. മെക്സിക്കോ (ഗ്രൂപ്പ് എ)
ജൂണ്‍ 18 വ്യാഴാഴ്ച ദക്ഷിണ കൊറിയയെ 1-0ന് പരാജയപ്പെടുത്തി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനം നേടിയ ശേഷം നോക്കൗട്ടിലേക്ക് യോഗ്യത നേടിയ ആദ്യ ടീമായിരുന്നു മെക്സിക്കോ. ദക്ഷിണാഫ്രിക്കയെ 2-0 ന് പരാജയപ്പെടുത്തിയാണ് സഹ ആതിഥേയർ ലോകകപ്പിന് തുടക്കം കുറിച്ചത്.
2. ദക്ഷിണാഫ്രിക്ക (ഗ്രൂപ്പ് എ)
25ന് ദക്ഷിണ കൊറിയയെ 1-0ന് അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്ക 4 പോയിൻ്റോടെ ഗ്രൂപ്പ് എയിലെ മികച്ച രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയത്. അവർ നേരത്തെ ചെക്ക് റിപ്പബ്ലിക്കിനെ സമനിലയില്‍ തളച്ചിരുന്നു.
3. സ്വിറ്റ്സർലൻഡ് (ഗ്രൂപ്പ് ബി)
തോല്‍വിയറിയാത്ത സ്വിറ്റ്‌സർലൻഡ് ഏഴ് പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ്. ജൂണ്‍ 24 ബുധനാഴ്ച വാൻകൂവറില്‍ കാനഡയെ 2-1ന് പരാജയപ്പെടുത്തി അവർ റൗണ്ട് 32ലേക്ക് യോഗ്യത നേടി.
ജർമനിയെ അട്ടിമറിച്ച് ഇക്വഡോറും ക്യുറസാവോയെ വീഴ്ത്തി ഐവറി കോസ്റ്റും നോക്കൗട്ടില്‍; ഗ്രൂപ്പ് ഇയിലെ അവസാന പോയിൻ്റ് നില അറിയാം4. കാനഡ (ഗ്രൂപ്പ് ബി)
അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാനഡ സ്വിറ്റ്സർലൻഡിനോട് തോറ്റെങ്കിലും, ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനം നേടാൻ അവർക്ക് നാല് പോയിന്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബോസ്നിയ ആൻഡ് ഹെർസഗോവിനയുമായി 1-1 സമനിലയില്‍ പിരിഞ്ഞ അവർ ടൂർണമെന്റ് ആരംഭിച്ചപ്പോള്‍ ഖത്തറിനെ 6-0 ന് പരാജയപ്പെടുത്തി .
5. ബ്രസീല്‍ (ഗ്രൂപ്പ് സി)
25ന് വ്യാഴാഴ്ച അവസാന മത്സരത്തില്‍ സ്കോട്ട്ലൻഡിനെ 3-0ന് തോല്‍പ്പിച്ചാണ് ആൻസലോട്ടിയുടെ കാനറിപ്പട നോക്കൗട്ടിലെത്തിയത്. മൊറോക്കോയോട് 1-1 സമനില വഴങ്ങിയെങ്കിലും, ഹെയ്തിയെ 3-0ന് തകർത്ത് ടീം ഫോമിലെത്തിയിരുന്നു. നെയ്മറുടെ വരവ് അവർക്ക് പുത്തനൂർജം പകരും.
6. മൊറോക്കോ (ഗ്രൂപ്പ് സി)
25ന് അവസാന മത്സരത്തില്‍ ഹെയ്തിയെ 4-2ന് തകർത്താണ് മൊറോക്കോ നോക്കൗട്ടിലെത്തിയത്. ബ്രസീലിനോട് സമനില വഴങ്ങിയെങ്കിലും, സ്കോട്ട്ലൻഡിനെ 1-0ന് തോല്‍പ്പിച്ച് വിജയവഴിയിലെത്തിയിരുന്നു.
7. യുഎസ്‌എ (ഗ്രൂപ്പ് ഡി)
ജൂണ്‍ 19 വെള്ളിയാഴ്ച ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയയെ 2-0ന് തോല്‍പ്പിച്ച് ഗ്രൂപ്പ് ഡിയില്‍ ഒന്നാമതെത്തിയതോടെ നോക്കൗട്ടിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി അമേരിക്ക മാറി . പരാഗ്വേയെ 4-1 ന് പരാജയപ്പെടുത്തിയാണ് യുഎസ്‌എ ലോകകപ്പിന് തുടക്കം കുറിച്ചത്.
8. ഓസ്ട്രേലിയ (ഗ്രൂപ്പ് ഡി)
ഗ്രൂപ്പ് ഡിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയ നോക്കൗട്ടിലേക്ക് മുന്നേറിയത്. 26ന് പരാഗ്വേയെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് 4 പോയിൻ്റുമായി നോക്കൗട്ടിലേക്ക് മുന്നേറിയത്. ഇത്രയും പോയിൻ്റുള്ള പരാഗ്വെയ്ക്ക് ഗോള്‍ ശരാശരിയാണ് തിരിച്ചടിയായത്. മികച്ച എട്ട് ടീമുകളില്‍ ഒന്നായി നോക്കൗട്ട് ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇനി പരാഗ്വെ. ആദ്യ മത്സരത്തില്‍ കംഗാരുപ്പട തുർക്കിയെ 2-0ന് തോല്‍പ്പിച്ചിരുന്നു.
9. ജർമനി (ഗ്രൂപ്പ് ഇ)
ജൂണ്‍ 20 ശനിയാഴ്ച ഐവറി കോസ്റ്റിനെ 2-1ന് പരാജയപ്പെടുത്തി ജർമനി റൗണ്ട് 32ല്‍ ഇടം നേടുന്ന മൂന്നാമത്തെ ടീമായി. 2018ല്‍ റഷ്യയിലും നാല് വർഷം മുമ്പ് ഖത്തറിലും ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിയാത്ത ജർമൻകാർ, കുറസാവോയെ 7-1ന് പരാജയപ്പെടുത്തി ടൂർണമെന്റ് ആരംഭിച്ചു.
ഗ്രൂപ്പ് എഫില്‍ നിന്ന് നെതർലൻഡ്‌സിനൊപ്പം നോക്കൗട്ടിലെത്തി ജപ്പാനും സ്വീഡനും; അന്തിമ പോയിൻ്റ് നില അറിയാം10. ഐവറികോസ്റ്റ് (ഗ്രൂപ്പ് ഇ)
രണ്ട് ജയത്തോടെ 6 പോയിൻ്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഐവറി കോസ്റ്റ് ഇന്ന് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയത്. നിക്കൊളാസ് പെപ്പെയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ക്യുറസാവോയെ അവർ 2-0ന് തുരത്തിയത്.
11. നെതർലൻഡ്‌സ് (ഗ്രൂപ്പ് എഫ്)
ഗ്രൂപ്പ് എഫില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും സഹിതം ഏഴ് പോയിൻ്റോടെയാണ് നെതർലൻഡ്‌സ് നോക്കൗട്ടിലെത്തിയത്. ജപ്പാനോട് സമനില വഴങ്ങിയെങ്കിലും... സ്വീഡനെ 5-1നും, ടുണീഷ്യയെ 3-1നും അവർ തോല്‍പ്പിച്ചു.
12. ജപ്പാൻ (ഗ്രൂപ്പ് എഫ്)
ജപ്പാൻ സ്വീഡനെ 1-1ന് സമനിലയില്‍ തളച്ചാണ് 5 പോയിൻ്റുമായി രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിന് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയവും രണ്ട് സമനിലകളും നേടിയാണ് ജപ്പാൻ നോക്കൗട്ട് ഉറപ്പിച്ചത്. ടുണീഷ്യയെ 4-0ന് അവർ തകർത്തിരുന്നു.
13. സ്വീഡൻ (ഗ്രൂപ്പ് എഫ്)
ഏഷ്യൻ ശക്തികളായ ജപ്പാനെ സമനിലയില്‍ തളച്ചാണ് സ്വീഡൻ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയത്. ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ നാല് പോയിൻ്റാണ് സ്വീഡൻ്റെ സമ്പാദ്യം. നേരത്തെ അവർ ടുണീഷ്യയെ 5-1ന് തകർത്തിരുന്നു.
14. അർജൻ്റീന (ഗ്രൂപ്പ് ജെ)
ജൂണ്‍ 22 തിങ്കളാഴ്ച ഓസ്ട്രിയയെ 2-0ന് പരാജയപ്പെടുത്തി അർജന്റീന രണ്ടാം ജയത്തെടെ നോക്കൗട്ട് ഉറപ്പിച്ചു . ലയണല്‍ മെസ്സി ഇരട്ട ഗോളുകളോടെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മാറി. ആകെ 18 ഗോളുകളാണ് മെസ്സി സ്വന്തമാക്കിയത്. അള്‍ജീരിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 3-0 ന് അർജന്റീന വിജയിച്ച മത്സരത്തില്‍ മെസ്സി ലോകകപ്പിലെ കന്നി ഹാട്രിക് നേടിയിരുന്നു. ഗ്രൂപ്പ് ജെയില്‍ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഒന്നാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
15. ഫ്രാൻസ് (ഗ്രൂപ്പ് ഐ)
ലോകകപ്പിന് മുമ്പേ ടൂർണമെൻ്റിലെ ഫേവറിറ്റുകളായിരുന്ന ഫ്രാൻസ്, തിങ്കളാഴ്ച ഇറാഖിനെതിരെ 3-0ന് ജയിച്ചതോടെ റൗണ്ട് ഓഫ് 32ല്‍ സ്ഥാനം ഉറപ്പിച്ചു. കിലിയൻ എംബാപ്പെ ഇരട്ട ഗോളുകള്‍ നേടി. 2018ലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് സെനഗലിനെ 3-1ന് പരാജയപ്പെടുത്തിയാണ് ടൂർണമെൻ്റിന് തുടക്കം കുറിച്ചത്. ആ മത്സരത്തിലും എംബാപ്പെ ഇരട്ട ഗോളുകള്‍ നേടിയിരുന്നു.
റൗണ്ട് ഓഫ് 32 കടുക്കും; ബ്രസീലിന് ജപ്പാൻ എതിരാളികള്‍, നെതർലൻഡ്‌സിന് മൊറോക്കോയെ നേരിടണം
