Dailyhunt
മധ്യപ്രദേശില്‍ ബോട്ട് മുങ്ങി4 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേരെ കാണാതായി

മധ്യപ്രദേശില്‍ ബോട്ട് മുങ്ങി4 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേരെ കാണാതായി

News Malayalam 2 weeks ago

ധ്യപ്രദേശിലെ ജബല്‍പൂരില്‍ വിനോദ സഞ്ചാരികളുമായി സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി നാല് മരണം. നിരവധി പേരെ കാണാതായി.

15 പേരെ രക്ഷപ്പെടുത്തി. ജബല്‍പൂരിലെ നർമ്മദ നദിയിലായിരുന്നു അപകടം.

40 പേരാണ് സഞ്ചാരികളുമായി പോയ ബോട്ടിലുണ്ടായിരുന്നത്. നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് യാത്രാമധ്യേയാണ് മുങ്ങിത്താഴ്ന്നത്. അമിതഭാരമാണ് ബോട്ട് മുങ്ങുവാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

"അദാനിയുടെ മനോരാജ്യം പൂവണിയാൻ മഴക്കാടുകള്‍ വെട്ടുന്നു"; 'ഗ്രേറ്റ് നിക്കോബാർ' ഏറ്റവും വലിയ അഴിമതികളില്‍ ഒന്നെന്ന് രാഹുല്‍ ഗാന്ധി

അപകടം നടന്നയുടൻ തന്നെ പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ ആരോഗ്യനില നിരീക്ഷിച്ച്‌ വരികയാണ്. കാണാതായവർക്കു വേണ്ടിയും തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam