Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മമ്മൂക്ക ഈ സീൻ പണ്ടേ വിട്ടതാ! സെല്‍ഫി തരംഗത്തിന് മുൻപൊരു സെല്‍ഫി, സോഷ്യല്‍ മീഡിയ കത്തിച്ച്‌ താരം

മമ്മൂക്ക ഈ സീൻ പണ്ടേ വിട്ടതാ! സെല്‍ഫി തരംഗത്തിന് മുൻപൊരു സെല്‍ഫി, സോഷ്യല്‍ മീഡിയ കത്തിച്ച്‌ താരം

News Malayalam 1 week ago

കൊച്ചി: സാങ്കേതിക വിദ്യയില്‍ വരുന്ന മാറ്റങ്ങള്‍ അറിയുകയും അതിനൊത്ത് അപ്ഡേറ്റ് ആകുകയും ചെയ്യുന്ന സെലിബ്രിറ്റികളില്‍ മുൻപന്തിയിലാണ് മമ്മൂട്ടി.

പുത്തൻ ടെക്‌‍നോളജി തേടിപ്പിടിക്കുന്നതില്‍ താരം കാട്ടുന്ന ശ്രദ്ധയേപ്പറ്റി അദ്ദേഹത്തിന്റെ സഹപ്രവർത്തകരില്‍ പലരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, ഈ കാര്യത്തിന് അടിവരയിടുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു.

മമ്മൂട്ടിയുടെ ഒരു സെല്‍ഫിയാണ് ആഷിഖ് അബു തന്റെ ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. 2009 എടുത്ത സെല്‍ഫി! ചിത്രത്തില്‍ നടന് പുറകിലായി അന്ന് ബാലതാരമായിരുന്ന ധനഞ്ജയ്‌യേയും കാണാം. ഫ്രണ്ട് ക്യാമറയോ പ്രിവ്യൂവോ ഇല്ലാതിരുന്ന കാലത്ത് മമ്മൂട്ടിയെടുത്ത ഈ സെല്‍ഫി ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

"അച്ഛനായിരിക്കും ഫസ്റ്റ് ചോയിസ്!" വിജയ്‌യും മകനും മിണ്ടില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി, മനസുതുറന്ന് ജേസണ്‍ സഞ്ജയ്

'സെല്‍ഫി തരംഗത്തിനും മുൻപ് മമ്മൂക്ക ഈ സീൻ വിട്ടതാ', 'പുതിയ പ്രോജക്‌ട് ആണോ', 'ഇത് ഡാഡി കൂള്‍ ലുക്കല്ലേ', 'ആള്‍ ടൈം സുന്ദരൻ' എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മമ്മൂട്ടിയുടെ 'ഡാഡി കൂള്‍' ലുക്കിനെ പ്രകീർത്തിക്കുന്നതാണ് മിക്ക കമന്റുകളും.

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് 'ഡാഡി കൂള്‍'. ആഷിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നുവിത്. ജോലിയില്‍ തീരെ ശ്രദ്ധയില്ലാതെ തന്റെ ആറു വയസുകാരൻ മകനോടൊത്ത് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന സി.ഐ. ആന്റണി സൈമണ്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. റിച്ച പല്ലോട്, മാസ്റ്റർ ധനഞ്ജയ്, ബിജു മേനോൻ, വിജയരാഘവൻ, ബാബുരാജ്, സായ് കുമാർ, ഗോവിന്ദ് പത്മസൂര്യ, സുരാജ് വെഞ്ഞാറമൂട്, വിനായകൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam