Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മമ്മൂട്ടിയുടെ 'മട്ടാഞ്ചേരി മാഫിയ' എപ്പോള്‍ വരും? അപ്ഡേറ്റുമായി തിരക്കഥാകൃത്ത്

മമ്മൂട്ടിയുടെ 'മട്ടാഞ്ചേരി മാഫിയ' എപ്പോള്‍ വരും? അപ്ഡേറ്റുമായി തിരക്കഥാകൃത്ത്

News Malayalam 6 days ago

കൊച്ചി: മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന പുതിയ ചിത്രമാണ് 'മട്ടാഞ്ചേരി മാഫിയ'.

ഗ്യാങ്സ്റ്റർ ആക്ഷൻ കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, നസ്‌ലൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. യൂട്യൂബ് ലൈവില്‍ സിനിമയുടെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് തിരക്കഥാകൃത്ത് നിയോഗ് കൃഷ്ണ.

"മട്ടാഞ്ചേരി മാഫിയയുടെ എഴുത്തിന്റെ അവസാന ഘട്ടത്തിലാണ്. പ്രീ പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. ഈ വർഷം തന്നെ സിനിമയുടെ ഷൂട്ടിങ് ഉണ്ടാകും," നിയോഗ് കൃഷ്ണ പറഞ്ഞു.

 'മട്ടാഞ്ചേരി മാഫിയ' പോസ്റ്റർ

'ഉണ്ട' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായിരിക്കും ഇതെന്നാണ് സൂചന. പ്ലാൻ ബി മോഷൻ പിച്ചേഴ്സിന്റെയും, യൂണിവേഴ്സല്‍ സിനിമാസിന്റെയും ബാനറില്‍ ബി.രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നിയോഗ് കൃഷ്ണ, ഷറഫു -സുഹാസ് , തശ്രീഖ് അബ്ദുല്‍ സലാം എന്നിവർ ചേർന്നാണ്.

കാർത്തിക് സുബ്ബരാജിന്റെ 10ാം ചിത്രത്തിന് ഇളയരാജയുടെ ഇസൈ; പ്രഖ്യാപന വീഡിയോ പുറത്ത്

ക്യാമറ - ജിംഷി ഖാലിദ്, എഡിറ്റർ - നൗഫല്‍ അബ്ദുല്ല, മ്യൂസിക് - റെക്സ് വിജയൻ, ബിജിഎം - സുഷിൻ ശ്യാം, മേക്കപ്പ് - റോണക്സ് സേവിയർ , സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ് , പ്രൊഡക്ഷൻ ഡിസൈൻ - മാനവ് സുരേഷ് , കോസ്റ്റ്യൂം - മാഷർ ഹംസ, വിഎഫ്‌എക്സ് - ഡിജി ബ്രിക്സ്, ലൈൻ പ്രൊഡ്യൂസർ - വിഷാദ് കെഎല്‍, സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈൻ - ചാർളി ആൻഡ് ദി ബോയ്സ്, ഡിജിറ്റല്‍ മാർക്കറ്റിങ് - ഒബ്സ്ക്യൂറ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam