കോഴിക്കോട്: മാറാടും പണം നല്‍കി വോട്ടുപിടിക്കാൻ ശ്രമിച്ചുവെന്ന് പരാതി. പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടെന്നാണ് പരാതി.
എല്‍ഡിഎഫിൻ്റെ ബൂത്ത് എജൻ്റായി ഇരിക്കരുത് എന്ന് ആവശ്യപ്പെട്ടെന്നും 2000 രൂപ വാഗ്ദാനം ചെയ്തെന്നും മാറാട് സ്വദേശി സ്വാമിനാഥന്റെ പരാതിയില്‍ പറയുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജീവൻ, നിലമ്പൂരില്‍ നിന്ന് വന്ന ഒരാളും ചേർന്നാണ് സ്വാമിനാഥന്റെ പലചരക്ക് കടയിലെത്തിയത്. സ്വാമിനാഥൻ മുൻ കോണ്‍ഗ്രസ് പ്രവർത്തകനായിരുന്നു. പിന്നീടാണ് എല്‍ഡിഎഫില്‍ ചേർന്നത്. സ്വാമിനാഥനോട് തിരിച്ച് കോണ്‍ഗ്രസിലേക്ക് വരണമെന്നും എല്‍ഡിഎഫിൻ്റെ ബൂത്ത് എജൻ്റായി ഇരിക്കരുത് എന്നും ആവശ്യപ്പെട്ടാണ് 2000 രൂപ വാഗ്ദാനം ചെയ്തത്. എന്നാല്‍, സ്വാമിനാഥൻ അത് നിരസിച്ചപ്പോള്‍ കടയില്‍ ആ നോട്ട് വച്ച് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സ്വാമിനാഥൻ പൊലീസില്‍ പരാതി നല്‍കി.
പാലക്കാട് 'വോട്ടിന് പണം'! ബിജെപി പ്രവർത്തകർ പണം നല്‍കുന്നതിൻ്റെ ദൃശ്യം പുറത്ത്; ദൃശ്യം പകർത്തിയവരോട് 'അടിച്ച് കരണക്കുറ്റി പൊളിക്കു'മെന്ന് ശോഭാ സുരേന്ദ്രൻകഴിഞ്ഞ ദിവസം മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാർഥിയുമായ മുഹമ്മദ് റിയാസ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എതിർ സ്ഥാനാർഥിയായ അൻവർ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കുന്നതിനായി വലിയ തോതില്‍ പണമൊഴുക്കുന്നുവെന്നാണ് റിയാസ് പറഞ്ഞത്.

