Dailyhunt
"മിനിറ്റില്‍ 25 വാക്കുകള്‍ പോലും ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല"; കാണ്‍പൂരില്‍ മൂന്ന് ക്ലര്‍ക്കുമാരെ പ്യൂണ്‍ തസ്‌തികയിലേക്ക് തരംതാഴ്ത്തി

"മിനിറ്റില്‍ 25 വാക്കുകള്‍ പോലും ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല"; കാണ്‍പൂരില്‍ മൂന്ന് ക്ലര്‍ക്കുമാരെ പ്യൂണ്‍ തസ്‌തികയിലേക്ക് തരംതാഴ്ത്തി

News Malayalam 3 days ago

ഖ്‌നൗ: മിനിറ്റില്‍ 25 വാക്കുകള്‍ എന്ന നിർബന്ധിത വേഗത കൈവരിക്കാൻ സാധിക്കാത്തതിനാല്‍ മൂന്ന് ക്ലർക്കുമാരെ പ്യൂണ്‍ തസ്‌തികയിലേക്ക് തരംതാഴ്ത്തി.

കളക്ടറേറ്റിലെ മൂന്ന് ജൂനിയർ ക്ലർക്കുമാർ ടൈപ്പിങ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടർന്നാണ് ക്ലാസ് IV തസ്തികകളിലേക്ക് തരംതാഴ്ത്തിയത്.

നിയമങ്ങള്‍ അനുസരിച്ച്‌, ഒരു വർഷത്തിനുള്ളില്‍ ടൈപ്പിങ് ടെസ്റ്റ് പാസാകണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. 2024 ല്‍ നടന്ന ആദ്യ പരീക്ഷയില്‍, ആവശ്യമായ വേഗത കൈവരിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ അവരുടെ ശമ്പള വർധന നിർത്തിവച്ചിരുന്നു. 2025 ല്‍ അവർക്ക് വീണ്ടും അവസരം ലഭിച്ചു. പക്ഷേ മൂവരും വീണ്ടും പരീക്ഷയില്‍ വിജയിച്ചില്ല. തുടർച്ചയായി പരാജയത്തെത്തുടർന്ന്, ജില്ലാ മജിസ്ട്രേറ്റ് ജിതേന്ദ്ര പ്രതാപ് സിങ് അവരെ തരംതാഴ്ത്താൻ ഉത്തരവിടുകയായിരുന്നു.

"സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം"; യുഎസ്-ഇറാൻ വെടിനിർത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ടൈപ്പിങ് ടെസ്റ്റില്‍ രണ്ടുതവണ പരാജയപ്പെട്ടതിനെത്തുടർന്ന്, ഭരണകൂടം അവരെ തരംതാഴ്ത്തി കർശന നടപടി സ്വീകരിച്ചു. കാരുണ്യ ക്വാട്ടയിലായിരുന്നു അവരെ നിയമിച്ചത്. ആദ്യ പരാജയം ഇൻക്രിമെൻ്റുകള്‍ നിർത്തലാക്കുന്നതിനും, രണ്ടാമത്തെ പരാജയം തരംതാഴ്ത്തലിന് ഇടയാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam