ഈസ്റ്റേണ്‍ കേപ്പ്: മുൻ ബോക്സിങ് ലോക ചാംപ്യൻ സൊലാനി ടെറ്റെയെ അക്രമികള്‍ വെടിവച്ചു കൊന്നു. ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപ്പിലുള്ള ഡാൻ്റ്‌സെയ്നില്‍ വച്ചാണ് നടുക്കുന്ന സംഭവം.
വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. കാറില്‍ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം വെടിയേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൊലാനി ടെറ്റെയ്ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന 27കാരിയായ യുവതിയെ ഗുരുതരമായ മുറിവുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബോക്സിങ് താരത്തിൻ്റെ ദാരുണാന്ത്യം ദക്ഷിണാഫ്രിക്കൻ സ്പോർട്സ് മന്ത്രി ഗേയ്ടണ്‍ മക്കെൻസി സ്ഥിരീകരിച്ചു.
ലോകകപ്പിലെ മോശം പെരുമാറ്റം; അർജൻ്റീനക്ക് മൂന്നുകോടി രൂപ പിഴയിട്ട് ഫിഫഡബ്ല്യു.ബി.എഫ് ഫ്ലൈവെയ്റ്റ് വിഭാഗത്തില്‍ 2007-08 വർഷത്തിലാണ് താരം ലോകജേതാവായത്. 2017, 2019 എന്നീ വർഷങ്ങളില്‍ ഡബ്ല്യു.ബി.ഒ ബാൻ്റംവെയ്റ്റ് വിഭാഗത്തിലും കിരീടം ചൂടിയിരുന്നു.
സൊലാനി ടെറ്റെ വീട്ടിലേക്ക് വരുന്നതിനിടെ വസതിക്ക് മുന്നിലെ ഗേറ്റ് തുറക്കാനായി കാർ നിർത്തിയപ്പോഴായിരുന്നു ആക്രമണം. മുഖം മറച്ചെത്തിയ രണ്ട് പേർ തോക്കുകളുമായി ചാടിവീഴുകയും തുരുതുരെ വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു.

