നാല് പതിറ്റാണ്ടിലേറെയായി മലയോര-കിഴക്കൻ മേഖലകള്‍ ഉയർത്തുന്ന മൂവാറ്റുപുഴ ജില്ല എന്ന ആവശ്യത്തില്‍ വീണ്ടും ചർച്ചകള്‍ ചൂടുപിടിക്കുന്നു.
മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് പരിഗണിക്കാൻ ഡീ-ലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചതോടെയാണ് വിഷയം വീണ്ടും മുഖ്യധാരയിലെത്തുന്നത്. മാത്യു കുഴല്‍നാടൻ എംഎല്‍എ ഉന്നയിച്ച ആവശ്യത്തിന് മുഖ്യമന്ത്രി നല്‍കിയ അനുകൂല പ്രതികരണം മേഖലയില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിർദേശംമൂവാറ്റുപുഴ ആസ്ഥാനമായി പുതിയൊരു റവന്യൂ ജില്ല എറണാകുളം, ഇടുക്കി ജില്ലകളിലെ അതിര്‍ത്തി പങ്കിടുന്ന ജനങ്ങളുടെ ചിരകാല സ്വപ്നമാണ്. ഓണപരിപാടിക്കിടെ മാത്യു കുഴല്‍നാടൻ എംഎല്‍എ ഉന്നയിച്ച ആവശ്യത്തോട് മുഖ്യമന്ത്രി വി.ഡി. സതീശൻ പോസിറ്റീവായി പ്രതികരിച്ചതോടെയാണ് ജില്ല രൂപീകരണ ചർച്ചകള്‍ക്ക് വീണ്ടും ജീവൻ വെച്ചത്. സ്വന്തം ജില്ലയില്‍ നിന്ന് മൂവാറ്റുപുഴ വേർപെട്ടുപോകുന്നതില്‍ വ്യക്തിപരമായ വിഷമമുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായത് സന്തോഷകരമാണെന്ന് സ്ഥലം എംഎല്‍എ മാത്യും കുഴല്‍നാടന്‍ പ്രതികരിച്ചു.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകള്‍ പൂർണ്ണമായും മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാക്കണമെന്നാണ് ആവശ്യം. അതോടൊപ്പം കുന്നത്തുനാട് താലൂക്കിലെ കോലഞ്ചേരി, ഐക്കരനാട് മേഖലകളും പിറവത്തിന്‍റെയും പെരുമ്പാവൂരിന്‍റെയും ചില ഭാഗങ്ങള്‍ തൊടുപുഴ താലൂക്കിലെ ലോറേഞ്ച് പ്രദേശങ്ങള്‍ എന്നിവയും മൂവാറ്റുപുഴ ജില്ലയില്‍ ഉള്‍പ്പെടുത്തണമെന്നതിലാണ് ചര്‍ച്ച. നിലവില്‍ ഭരണപരമായ ആവശ്യങ്ങള്‍ക്ക് കിഴക്കൻ-മലയോര മേഖലകളിലെ സാധാരണക്കാർക്ക് കാക്കനാട് കളക്ടറേറ്റിലോ, ഇടുക്കിയിലെ പൈനാവിലോ എത്താൻ മണിക്കൂറുകള്‍ സഞ്ചരിക്കേണ്ട ഗതികേടാണുള്ളത്. കൊച്ചി നഗരകേന്ദ്രീകൃതമായി ഒതുങ്ങിനില്‍ക്കുന്ന വികസന പദ്ധതികള്‍ കാർഷിക-വ്യവസായ പ്രാധാന്യമുള്ള കിഴക്കൻ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ പുതിയ ജില്ല സഹായകമാകും. ഒരു ജില്ലാ ആസ്ഥാനത്തിന് അനുയോജ്യമായ മിനി സിവില്‍ സ്റ്റേഷൻ ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും പതിറ്റാണ്ടുകള്‍ക്ക് മുൻപേ തന്നെ മൂവാറ്റുപുഴയില്‍ സജ്ജമാണ്.
പാലക്കാട് റെയില്‍വേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം; തിരുവോണനാളില്‍ ഉപവാസ സമരവുമായി എംപിമാർഇതാദ്യമായല്ല മൂവാറ്റുപുഴ ജില്ലാ പ്രഖ്യാപനം ഉണ്ടാകുന്നത്. 1982-ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ മൂവാറ്റുപുഴ ജില്ല രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തുടർനടപടികള്‍ നിലച്ചുപോവുകയായിരുന്നു. നാല് പതിറ്റാണ്ടിനു ശേഷം വിഷയം വീണ്ടും സർക്കാരിന്റെ സജീവ പരിഗണനയില്‍ വരുമ്പോള്‍, പതിറ്റാണ്ടുകളുടെ ഈ കാത്തിരിപ്പിന് പൂർണ്ണവിരാമമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മൂവാറ്റുപുഴ ജില്ല യാഥാർത്ഥ്യമായാല്‍ മധ്യകേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍.

