Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാണംകെട്ട് പടിയിറങ്ങി;  ധര്‍മേന്ദ്ര പ്രധാൻ രാജി വച്ചു

നാണംകെട്ട് പടിയിറങ്ങി; ധര്‍മേന്ദ്ര പ്രധാൻ രാജി വച്ചു

News Malayalam 1 day ago

ല്‍ഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച്‌ ജന്തർമന്തറില്‍ സമരം ചെയ്ത കോക്ക്രോച്ച്‌ ജനതാ പാർട്ടിക്ക് മുൻപില്‍ മോദി സർക്കാർ മുട്ടുമടക്കി.

36 ദിവസത്തെ പ്രതിഷേധത്തിന് ഒടുവിലാണ് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.

സിജെപിയും കേന്ദ്രസർക്കാർ തമ്മിലുള്ള മൂന്നാംവട്ട ചർച്ചയ്ക്ക് മണിക്കൂർ മാത്രം ശേഷിക്കെയാണ് കേന്ദ്രമന്ത്രിയുടെ രാജി പ്രഖ്യാപനം. രാജി പ്രഖ്യാപനം വന്നയുടെ തന്നെ ജന്തർ മന്തറില്‍ വൻ ആഘോഷ പ്രകടനങ്ങളാണ് നടന്നത്. ഇത് യുവാക്കളുടെ വിജയമാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. എന്നെ ഹീറോ ആക്കരുത്. ഒരു മനുഷ്യനെ ഹീറോ ആക്കിയതിൻ്റെ ഭവിഷ്യത്താണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ആ തെറ്റ് ആവര്‍ത്തിക്കരുതെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.

"ധർമേന്ദ്ര പ്രധാൻ്റെ വകുപ്പ് മാറ്റാനുള്ള നീക്കം അംഗീകരിക്കില്ല"; പ്രധാനമന്ത്രി വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

നീറ്റ് പരീക്ഷാക്രമക്കേടിനെ തുടർന്ന് ജീവൻ വെടിഞ്ഞവരുടെ പേരുകള്‍ ദീപ്കെ വേദിയില്‍ വായിച്ചു. വിദ്യാർഥി പ്രക്ഷോഭം അവസാനിപ്പിക്കാൻ സർക്കാരും കോക്രോച്ച്‌ ജനതാപാർട്ടി നേതാക്കളും വെള്ളിയാഴ്ച ചർച്ച നടത്തിയിരുന്നു. എന്നാല്‍ ധർമേന്ദ്ര പ്രധാൻ്റെ രാജിയില്‍ വിട്ടുവീഴ്ചയില്ലെന്ന സിജെപിയുടെ നിലപാടിന് മുന്നില്‍ കേന്ദ്രസർക്കാർ മുട്ടുമടക്കി.

സിജെപി പ്രതിഷേധം പല സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതോടെ കാര്യങ്ങള്‍ കേന്ദ്രസർക്കാരിൻ്റെ കൈവിട്ടു പോയി. നീറ്റ് ക്രമക്കേടിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ധർമേന്ദ്ര പ്രധാൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിദ്യാർഥികളെ അനീതിയുടെ ഇരകളാക്കാൻ ആഗ്രഹിക്കുന്നില്ല.വിദ്യാർഥികളുടെ ഭാവിയെയും പ്രതീക്ഷകളെയും ബഹുമാനത്തോടെ കാണുന്നു. ചിലർ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കഴിഞ്ഞ 10 ദിവസങ്ങളിലായി നടന്ന സംഭവവികാസങ്ങള്‍ മനസിനെ വേദനിപ്പിച്ചു. യുവാക്കള്‍ കേവലം രാജ്യത്തിൻ്റെ ഭാവി മാത്രമല്ല, വികസിത ഭാരതത്തിൻ്റെ വാഹകർ കൂടിയാണന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

"അഭിജിത്തിനെയും സൗരവിനെയും പോലെ മക്കളെ വളർത്താൻ ആഗ്രഹിക്കുന്നു"; സിജെപി പ്രതിഷേധത്തെ പിന്തുണച്ച്‌ നടി ജ്യോതിക
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam