Dailyhunt
നിയമസഭാ തെരഞ്ഞെടുപ്പില്‍ എഫ്‌സിആര്‍എ ബിജെപിക്ക് തിരിച്ചടിയായി, ട്വൻ്റി 20യ്ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കിയത് ഗുണം ചെയ്യും: പി.എസ്. ശ്രീധരൻ പിള്ള

നിയമസഭാ തെരഞ്ഞെടുപ്പില്‍ എഫ്‌സിആര്‍എ ബിജെപിക്ക് തിരിച്ചടിയായി, ട്വൻ്റി 20യ്ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കിയത് ഗുണം ചെയ്യും: പി.എസ്. ശ്രീധരൻ പിള്ള

News Malayalam 1 week ago

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എഫ്സിആർഎ ചർച്ചകള്‍ ബിജെപിക്ക് തിരിച്ചടിയായെന്ന് പി.എസ്. ശ്രീധരൻ പിള്ള.

അവസാനവട്ട ചർച്ചകള്‍ പ്രതിരോധിക്കാൻ പാർട്ടിക്കായില്ല. എന്നാല്‍ വിവിധ ജില്ലകളില്‍ എൻഎസ്‌എസ്, എസ്‌എൻഡിപി വോട്ടുകള്‍ പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നും പി.എസ്. ശ്രീധരൻ പിള്ള ന്യൂസ് മലയാളത്തോട് പറഞ്ഞു.

"എഫ്സിആർഎ വന്ന സാഹചര്യത്തില്‍ ചില ന്യൂനപക്ഷങ്ങളുടെ വോട്ട് പ്രതീക്ഷിച്ച പോലെ പാർട്ടിക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ഒരുപാട് സീറ്റുകള്‍ ലഭിക്കും. എക്സിറ്റ് പോളിനപ്പുറം വിജയം ഉണ്ടാകും. ട്വൻ്റി ട്വൻ്റിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കിയത് തിരിച്ചടിയാകില്ല", പി.എസ്. ശ്രീധരൻ പിള്ളയുടെ വാക്കുകള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam