ഡല്‍ഹി: 16 വയസുകാരിയെ ഓടി ക്കൊണ്ടിരുന്ന ബസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സ്വകാര്യ സ്ലീപ്പർ ബസ് സഞ്ചരിച്ചതായി പറയപ്പെടുന്ന 43 കിലോമീറ്റർ പാതയില്‍ സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളുമില്ല.
ഗ്രേറ്റർ നോയിഡയിലെ പരി ചൗക്കില്‍ നിന്ന് വടക്കൻ ഡല്‍ഹിയിലേക്കുള്ള പാതയിലാണ് ഈ വൻ സുരക്ഷാ വീഴ്ച.
43 കിലോമീറ്റർ പാതയില്‍ ആകെ രണ്ട് പൊലീസ് പരിശോധന മാത്രമാണ് ഉള്ളത്. പ്രധാന ജംഗ്ഷനുകളിലെ ട്രാഫിക് സിഗ്നലുകളിലടക്കം സിസിടിവികള്‍ കാണാനില്ല. ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ഡല്‍ഹി- നോയിഡ അതിർത്തിയിലെ മായൂർ വിഹാറില്‍ ബാരിക്കേഡുണ്ടെങ്കിലും പകല്‍ സമയങ്ങളില്‍ പോലും പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാറില്ലെന്നാണ് ആക്ഷേപം.
"ഭീകരത തുടച്ചു മാറ്റുന്നതില്‍ ഇരട്ടത്താപ്പ് പാടില്ല"; ഷാങ്ഹായ് ഉച്ചകോടിയില്‍ ശക്തമായ നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്രമോദിഓഗസ്റ്റ് 4-ന് രാത്രിയാണ് പെണ്‍കുട്ടി പരി ചൗക്കില്‍ നിന്ന് ബസില്‍ കയറിയത്. നോയിഡ സെക്ടർ 63-ല്‍ ഇറങ്ങാനിരിക്കെ ബസില്‍ വച്ച് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ആരോപണം. തുടർന്ന് കശ്മീർ ഗേറ്റിന് സമീപം പെണ്‍കുട്ടിയെ ഇറക്കിവിടുകയായിരുന്നു.
ബസ് സഞ്ചരിച്ച പാതയിലൂടെ ഡല്‍ഹി പൊലീസ് അന്വേഷണ സംഘവും ഇതേ റൂട്ട് മാപ്പ് ചെയ്ത് പരിശോധിച്ചു വരികയാണ്. റോഡിലുടനീളമുള്ള പൊലീസ് ചെക്ക്പോസ്റ്റുകള്‍, ബാരിക്കേഡുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ബസ് ഏത് വഴിയിലൂടെയാണ് സഞ്ചരിച്ചതെന്നും ഏതെങ്കിലും നിരീക്ഷണ ക്യാമറകളില്‍ അതിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനായി ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ബസ് ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂരിലെ ഒരു വർക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോയിരുന്നതായാണ് റിപ്പോർട്ട്. പിന്നീട് പെയിൻ്റിങ് ജോ ലികള്‍ക്കായി കശ്മീർ ഗേറ്റിലേക്ക് ബസ് ഓടിച്ചു കൊണ്ടുപോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ബസ് കസ്റ്റഡിലെടുത്ത് ഫോറൻസിക് പരിശോധന നടത്തി വരുകയാണ്.
കനിമൊഴിക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ബിജെപി നേതാവ് എച്ച്. രാജയുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി
