Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണക്കാലത്ത് ഒടിടി റിലീസിനൊരുങ്ങി 'പ്ലൂട്ടോ'

ഓണക്കാലത്ത് ഒടിടി റിലീസിനൊരുങ്ങി 'പ്ലൂട്ടോ'

News Malayalam 1 day ago

നീരജ് മാധവ് നായകനായും ഏലിയനായി അല്‍ത്താഫ് സലിമും എത്തിയ മലയാള ചിത്രം പ്ലൂട്ടോ ഒടിടി റിലീസിന് ഒരുങ്ങുന്നു. സൈന പ്ലേയ്ക്കാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയത്.

ഓഗസ്റ്റ് 24 മുതല്‍ പ്ലൂട്ടോ ഒടിടിയില്‍ കാണാം. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറില്‍ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

നീരജ് മാധവ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അന്യഗ്രഹജീവിയായി എത്തുന്നത് അല്‍ത്താഫ് സലീമാണ്. ഇവർക്കൊപ്പം അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്.

ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് (Century Films) ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി (GCC) മേഖലയില്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും (TruthGlobal Films), ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളില്‍ ബെർക്ഷെയർ ഡ്രീം ഹൗസും (Berkshire Dream House) ചിത്രം തിയേറ്ററുകളില്‍ എത്തിച്ചിരുന്നു.

വിജയ്‌യുടെ മാസ് രാഷ്ട്രീയ പ്രസംഗം! ബാലയ്യ യൂണിവേഴ്സില്‍ വിസില്‍ മുഴക്കാൻ ശ്രമിക്കുന്ന 'ജന നായകൻ' | JANA NAYAGAN REVIEW

വിഷ്ണു ശർമ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിങ്ങും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്. ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്‌തെറ്റിക്സ് എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യറാണ്. വിഎഫ്‌എക്സ് രംഗങ്ങളാണ് 'പ്ലൂട്ടോ'യുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഫ്ലൈയിങ് പ്ലൂട്ടോയാണ് വിഷ്വല്‍ ഇഫക്റ്റ്സ് കൈകാര്യം ചെയ്യുന്നത്.

കാരിക്കാമുറി ഷണ്മുഖനും ജോർജ് സാറും എത്താൻ അല്‍പ്പം വൈകും! 'ലോ ആൻഡ് ഓർഡർ' പുതിയ റിലീസ് തീയതി പുറത്ത്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയകൃഷ്ണൻ ആർ.കെ, ക്രിയേറ്റീവ് പ്രൊഡ്യൂസഴ്സ്: കിഷോർ ആർ കൃഷ്ണൻ & അനന്ദു സുരേഷ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്‌സ്: ശങ്കരൻ & സിദ്ധാർഥ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർജുനൻ, കളറിസ്റ്റ്: വിഷ്ണു വർദ്ധൻ കെ, ഫിനാൻസ് കണ്‍ട്രോളർ: സണ്ണി താഴുത്തല, പ്രൊഡക്ഷൻ മാനേജർ: പക്കു, സ്റ്റില്‍സ്: അമല്‍ സി സാധർ, ടൈറ്റില്‍: ശ്രാവണ്‍ സുരേഷ് കല്ലൻ, സ്റ്റണ്ട് ഡിസൈൻ: ആദിത്യൻ ചന്ദ്രശേഖർ & വിഷ്ണു ശർമ്മ, മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി: ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വല്‍ പ്രോമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.ആർ.ഒ: അപർണ ഗിരീഷ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam