തെക്കൻ ജില്ലകളില്‍ പ്രിയമേറിയ അരി ബ്രാൻഡുകളായ ജയ, സുരേഖ, എന്നിവയുടെ വരവ് കുറഞ്ഞതോടെ ഓണത്തിന് അരി വില ഉയരും.
കേരളത്തിലെ ഓണം വിപണി ലക്ഷ്യമിട്ട് ആന്ധ്രയിലെ മൊത്ത വ്യാപാരികള്‍ അരി പൂഴ്ത്തി വയ്ക്കുന്നുണ്ടെന്നാണ് ഏജന്റുമാരുടെ ആരോപണം. വിപണിയില്‍ സർക്കാർ ഇടപെടല്‍ ഉണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
സംസ്ഥാനത്ത് ഓണത്തിനുള്ള അരി വ്യാപാരികള്‍ ശേഖരിക്കുന്നത് ഓഗസ്റ്റ് ആദ്യവാരം മുതലാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് അരിയെത്തുന്നത്. സംസ്ഥാനത്തിന് ആവശ്യമായ 80 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് കൊണ്ടുവരുന്നത്. ആന്ധ്രയില്‍ നിന്നുള്ള ജയ, സുരേഖ ഇനം അരിക്ക് ഇതിനോടകം വില വർധിച്ചു.
കാടുപിടിച്ച് നശിച്ച് സംസ്ഥാനത്തെ ആദ്യ സ്പോർട്‍സ് മെഡിസിൻ ഇന്‍സ്റ്റിറ്റ്യൂട്ട്; വര്‍ഷങ്ങളായി തെരുവുനായ്ക്കളുടെ കളിയിടംപാലക്കാടും, ആലപ്പുഴയിലും ഉല്‍പ്പാദിപ്പിക്കുന്ന മട്ട വടി അരിക്കും വില കൂടി. കഴിഞ്ഞ ദിവസങ്ങളില്‍ മട്ട വടി അരി ആറു രൂപയാണ് കൂടിയത്. 40 രൂപയെന്നത് 46 രൂപയായി. ഓണത്തോടെ 50 രൂപയില്‍ എത്തുമെന്ന സൂചനയാണ് വ്യാപാരികള്‍ നല്‍കുന്നത്. കേറ്ററിങ്ങ് സംഘങ്ങളും, വിവാഹങ്ങള്‍ക്ക് സദ്യയൊരുക്കുന്നവരുമെല്ലാം ജയ, സുരേഖ അരിക്കാണു മുൻഗണന നല്‍കുന്നത്. ഇതോടെ ഓണത്തോടനുബന്ധിച്ച് ഏറ്റവും ചിലവേറുന്നതും ഈ അരി ഇനങ്ങള്‍ക്കായിരിക്കും. തൃശൂർ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ജയ, സുരേഖ അരിക്കാണ് പ്രിയം.
അതേസമയം, കേരളത്തിലെ ഓണ വിപണി ലക്ഷ്യമിട്ട് അരി പൂഴ്ത്തിവയ്ക്കുകയാണെന്ന ആരോപണങ്ങളെ മറ്റു സംസ്ഥാനങ്ങളിലെ വ്യാപാരികള്‍ എതിര്‍ക്കുന്നു. ആന്ധ്രയിലും, തെലങ്കാനയിലും മഴക്കുറവും ജലക്ഷാമവുമാണ് വിപണിയില്‍ വില വർധിക്കാൻ കാരണമെന്നാണ് അവരുടെ വാദം.

