Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കര്‍ണാടക സര്‍ക്കാര്‍; ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കര്‍ണാടക സര്‍ക്കാര്‍; ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല

News Malayalam 1 week ago

ബംഗളൂരു: ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണയുമായി കർണാടക മുഖ്യമന്ത്രി ഡി.ക ശിവകുമാർ. ഓപ്പറേഷൻ തൂഫാന് പിന്തുണ തേടി കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി.

ലഹരി മരുന്നുകളുടെ വില്‍പ്പനയ്ക്കും വ്യാപനത്തിനും എതിരെ കേരള ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന് കർണാടക സർക്കാരിൻ്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു.

കേരള- കർണാടക അതിർത്തിയില്‍ ശക്തമായ പരിശോധന വേണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യം പരിഗണിച്ച്‌ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും ഡി.കെ ശിവകുമാർ ഉറപ്പുനല്‍കി. ബംഗളൂരു വിധാൻ സൗധയില്‍ എത്തിയാണ് ഡി.കെ. ശിവകുമാറായി രമേശ്‌ ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്.

വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ സർക്കാർ വ്യക്തത വരുത്തണം; മുഖ്യമന്ത്രിക്ക് കത്തയച്ച്‌ പ്രതിപക്ഷനേതാവ്

എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണ് ഈ ദൗത്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരള-കർണാടക പൊലീസ് സേനകള്‍ തമ്മില്‍ ശക്തമായ ഏകോപനവും സഹകരണവും ഇക്കാര്യത്തില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നിച്ചുള്ള പോരാട്ടത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ജൂലൈ 10 ന് ചേരും.

അതിതീവ്ര മഴയ്ക്ക് സാധ്യത; വയനാട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam