Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാകിസ്ഥാനില്‍ ഇന്ധനവില കുതിക്കുന്നു; എണ്ണശേഖരം 20 ദിവസത്തിനുള്ളില്‍ തീരുമെന്ന് പാക് മന്ത്രി

പാകിസ്ഥാനില്‍ ഇന്ധനവില കുതിക്കുന്നു; എണ്ണശേഖരം 20 ദിവസത്തിനുള്ളില്‍ തീരുമെന്ന് പാക് മന്ത്രി

News Malayalam 0 months ago

സ്ലാമാബാദ്: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ പെട്രോള്‍ വില 400 രൂപയിലെത്തി. പണപ്പെരുപ്പം വർധിച്ചതോടെയാണ് പാകിസ്ഥാൻ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർധിപ്പിച്ചത്.

പെട്രോള്‍ ലിറ്ററിന് 399.86 രൂപയും, ഡീസല്‍ ലിറ്ററിന് 399.58 രൂപയുമാണ് വില.

ഇതോടെ രാജ്യത്തെ ഇന്ധനവില 400 രൂപയിലെത്തിയിരിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 6.51 രൂപയാണ് വർധിപ്പിച്ചത്. എന്നാല്‍ ഹൈസ്പീഡ് ഡീസലിന് ലിറ്ററിന് 19.39 രൂപയാണ്.

പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ; ഈ രാജ്യങ്ങളിലുള്ളവർ ഉടൻ തിരികെയെത്താൻ നിർദേശം

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വർധനവുമാണ് പാകിസ്ഥാനിലെ ഇന്ധനവില ഉയരാൻ കാരണം. ഗതാഗത ചെലവുകള്‍ മൂലം നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കാൻ സാധ്യതയുണ്ട്.

അതിനിടെ പാകിസ്ഥാനിലെ എണ്ണശേഖരം 20-21 ദിവസത്തിനുള്ളില്‍ തീരുമെന്ന് പാക് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് തുറന്ന് സമ്മതിച്ചു.

അവകാശ സമരങ്ങളുടെ പാതയില്‍ ഇന്ന് ലോക തൊഴിലാളി ദിനം; ചരിത്രം, പ്രാധാന്യം
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam