Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"പണം തിരികെ നല്‍കാത്തത് മാനസികമായി തളര്‍ത്തി"; അതുല്യയുടെ മരണത്തില്‍ സുഹൃത്തിനെതിരെ ബന്ധുക്കള്‍

"പണം തിരികെ നല്‍കാത്തത് മാനസികമായി തളര്‍ത്തി"; അതുല്യയുടെ മരണത്തില്‍ സുഹൃത്തിനെതിരെ ബന്ധുക്കള്‍

News Malayalam 0 months ago

കോഴിക്കോട്: ഫറോക്കില്‍ യുവതി ജീവനൊടുക്കിയതില്‍ സുഹൃത്തിന് എതിരെ ആരോപണവുമായി ബന്ധുക്കള്‍. അതുല്യയില്‍ നിന്ന് സുഹൃത്തായ യുവതി സ്വർണവും പണവും വാങ്ങിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കൊടുങ്ങല്ലൂർ സ്വദേശിക്കാണ് അതുല്യ പണവും സ്വർണവും നല്‍കിയത്. എന്നാല്‍ കൊടുത്ത പണവും സ്വർണവും തിരികെ നല്‍കാതിരുന്നതിനെ തുടർന്ന് അതുല്യ മാനസിക പ്രയാസത്തില്‍ ആയിരുന്നു.

തിരുവനന്തപുരത്ത് യുവതിയും യുവാവും ജീവനൊടുക്കിയ നിലയില്‍

സുഹൃത്തിനെതിരെ കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സുഹൃത്തുമായുള്ള സാമ്പത്തിക ഇടപാട് പരിശോധിക്കണമെന്നും കുടുംബം പരാതിയില്‍ വ്യക്തമാക്കി. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ കൂടെ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. ഏപ്രില്‍ 27നാണ് അതുല്യയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam