Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പരാതി പറഞ്ഞിട്ടും രക്ഷയില്ല, ഒടുവില്‍ ഓഫീസിലെത്തി; ഉപഭോക്താവും കെഎസ്‌ഇബി  ജീവനക്കാരനും തമ്മില്‍ വാക്കേറ്റം

പരാതി പറഞ്ഞിട്ടും രക്ഷയില്ല, ഒടുവില്‍ ഓഫീസിലെത്തി; ഉപഭോക്താവും കെഎസ്‌ഇബി ജീവനക്കാരനും തമ്മില്‍ വാക്കേറ്റം

News Malayalam 1 month ago

കോട്ടയം: കെഎസ്‌ഇബി ഭരണങ്ങാനം സെക്ഷൻ ഓഫീസില്‍ പരാതി പറയാൻ എത്തിയ ഉപഭോക്താവും ജീവനക്കാരനും തമ്മില്‍ വാക്കേറ്റം.

പരാതിക്കാരൻ അതുലും ഉദ്യോഗസ്ഥരും തമ്മിലാണ് വാക്കേറ്റമുണ്ടായത്. വീടിന് സമീപത്തെ വൈദ്യുതി ലൈനിലേക്ക് മരം വീണത് സംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തുടർനടപടി ഉണ്ടാകാത്ത തുടർന്ന് അതുല്‍ ഭാര്യയുമായി ഓഫീസില്‍ എത്തിയതായിരുന്നു.

കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ട് മൂടി; പരാതിയുമായി നാട്ടുകാര്‍

ഓഫീസ് സമയം കഴിഞ്ഞെന്നും പിന്നീടാകാമെന്ന് അറിയിച്ചതോടെയാണ് തർക്കം ഉണ്ടായത്. പലതവണ പരാതി പറഞ്ഞു മടുത്തെന്നും നടപടി ഉണ്ടാകണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഷോക്കടിക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാടെങ്കിലും അത് എഴുതി നല്‍കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതേതുടർന്ന് ജീവനക്കാരനുമായി വാക്കേറ്റം ഉണ്ടാവുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam