Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ ശനിയാഴ്ച അധികാരമേല്‍ക്കും; സുവേന്ദു അധികാരി മുഖ്യമന്ത്രിയായേക്കും

പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ ശനിയാഴ്ച അധികാരമേല്‍ക്കും; സുവേന്ദു അധികാരി മുഖ്യമന്ത്രിയായേക്കും

News Malayalam 3 weeks ago

കൊല്‍ക്കത്ത: പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ബിജെപിയുടെ നിർണായക നേതൃയോഗം വെള്ളിയാഴ്ച ബംഗാളില്‍ ചേരും.

മമതയെ വൻ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച സുവേന്ദു അധികാരിയെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാനാണ് ആലോചിക്കുന്നത്. യോഗം സുവേന്ദു അധികാരിയെ ബിജെപിയുടെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞടുക്കുമെന്നാണ് റിപ്പോർട്ടുകള്‍.

ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റ് സാമിക് ഭട്ടാചാര്യ അധികാരിയുടെ പേര് നിർദേശിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സുവേന്ദു അധികാരിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

മമത ബാനർജി നിയമിച്ച വിരമിച്ച ഉദ്യോഗസ്ഥർക്ക് ഓഫീസുകളില്‍ വിലക്ക്; ഇന്നുമുതല്‍ ജോലിക്ക് ഹാജരാകേണ്ടെന്ന് നിർദേശം

സുവേന്ദു അധികാരി, ഭട്ടാചാര്യ, ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബൻസാല്‍ എന്നിവർ രാജ്ഭവനിലെത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. സത്യപ്രതിജ്ഞ ചടങ്ങ് ശനിയാഴ്ച നടക്കുമെന്ന് ഭട്ടാചാര്യ സ്ഥിരീകരിച്ചു.

നോബല്‍ സമ്മാന ജേതാവ് രബീന്ദ്രനാഥ ടാഗോറിൻ്റെ ജന്മവാർഷികമായ രബീന്ദ്ര ജയന്തിയോട് അനുബന്ധിച്ചായിരിക്കും ഇത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉള്‍പ്പെടെയുള്ള ബിജെപിയുടെയും സഖ്യകക്ഷികളുടെയും മറ്റ് മുതിർന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

യഥാര്‍ഥ വില്ലന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍; രാജിവെക്കില്ലെന്ന് മമതാ ബാനര്‍ജി
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam