Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പശ്ചിമേഷ്യ കലുഷിതം; ബഹ്‌റൈനിലെ തന്ത്രപ്രധാന വ്യാവസായിക മേഖല ആക്രമിച്ച്‌ ഇറാൻ

പശ്ചിമേഷ്യ കലുഷിതം; ബഹ്‌റൈനിലെ തന്ത്രപ്രധാന വ്യാവസായിക മേഖല ആക്രമിച്ച്‌ ഇറാൻ

News Malayalam 11 hrs ago

മനാമ: ബഹ്‌റൈനിലെ സിവില്‍ വ്യവസായശാലയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാൻ. സിത്ര മേഖലയില്‍ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഫാക്ടറിക്ക് തീ പിടിച്ചു.

ആക്രമണത്തില്‍ വൻ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകള്‍. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

യുഎസ് സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ അറിയിച്ചു. രണ്ട് യുഎസ് വ്യോമപ്രതിരോധ റഡാറുകള്‍ തകർത്തെന്നും ഇറാൻ അവകാശപ്പെട്ടു. അതേസമയം അടിയന്തര സാഹചര്യത്തില്‍ ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി.

പാകിസ്ഥാൻ മന്ത്രിക്ക് താജ് മഹല്‍ സന്ദർശിക്കാൻ അനുമതി; നിസാമുദ്ദീൻ ദർഗ സന്ദർശിക്കാൻ അനുമതിയില്ല

യുഎസ് അഞ്ചാം ഫ്‌ലീറ്റിൻ്റെ ആസ്ഥാനമായ ബഹറൈനിലെ നാല് യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാൻ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച്‌ രണ്ട് ഘട്ടങ്ങളിലായി ആക്രമണം നടത്തിയതെന്ന് ബഹ്റൈൻ സർക്കാരും ഇറാനിയൻ മാധ്യമങ്ങളും അറിയിച്ചു. എന്നാല്‍ ഇറാൻ്റെ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി ബഹ്റൈൻ ഭരണകൂടം വ്യക്തമാക്കി.

പാശ്ചാത്യ സൈനികാഭ്യാസത്തിനിടെ പോളണ്ടില്‍ റഷ്യൻ മിസൈല്‍ പതിച്ചു; 'പ്രകോപനമെന്ന്' പോളണ്ട്, 'ഗുരുതര ലംഘനമെന്ന്' നാറ്റോ
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam