Dailyhunt
'പേട്രിയറ്റി'ന് ഒപ്പം ജോജുവിന്റെ  'വരവ്'; ഷാജി കൈലാസ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

'പേട്രിയറ്റി'ന് ഒപ്പം ജോജുവിന്റെ 'വരവ്'; ഷാജി കൈലാസ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

News Malayalam 2 weeks ago

ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന സിനിമയുടെ റിലീസ് തീയതി പുറത്ത്.

മള്‍ട്ടി സ്റ്റാർ ചിത്രമായ 'പേട്രിയറ്റി'ന് ഒപ്പം മെയ് ഒന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തും. കണ്ണൻ ദേവൻ മലനിരകളിലെ ഒരു ടീ എസ്റ്റേറ്റ് പ്ലാന്ററുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ സാഹസിക കഥയാണ് ചിത്രം പറയുന്നത്.

ജോജു അഭിനയിക്കുന്ന ആദ്യ ഷാജി കൈലാസ് ചിത്രമാണ് 'വരവ്'. ഓള്‍ഗാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നൈസി റെജിയാണ് നിർമാണം. ജോമി ജോസഫ്, രാഹുല്‍ റെജി തോമസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എ.കെ. സാജൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

വൻ ബജറ്റില്‍ പൂർണമായും ആക്ഷൻ മൂഡില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ എട്ട് ഫൈറ്റ് മാസ്റ്റേഴ്സാണ് ഒന്നിക്കുന്നത്. സ്റ്റണ്ട് സില്‍വ, കലൈ കിംഗ്സണ്‍, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, തപസി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോണ്‍സണ്‍ എന്നിവരാണ് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്. മൂന്നാർ, മറയൂർ, തേനി, വാഗമണ്‍, കോട്ടയം എന്നീ ഭാഗങ്ങളിലായി 72 ദിവസങ്ങള്‍ കൊണ്ടാണ് 'വരവി'ന്റെ ചിത്രീകരണം പൂർത്തിയായത്.

'ദൃശ്യം 3'യുടെ എല്ലാ ഡിജിറ്റല്‍ അവകാശങ്ങളും സ്വന്തമാക്കി ആമസോണ്‍; ആശിർവാദിന് ഇനി അതില്‍ റൈറ്റ്‌സില്ല!

ജോജുവിനൊപ്പം വാണി വിശ്വനാഥും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നടി സുകന്യയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോല്‍ ,ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, അഭിമന്യൂ തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, വീണ നായർ, കോട്ടയം രമേശ്, ശ്രീജിത്ത് രവി, ശർമ, ചാലി പാലാ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉറ്റമിത്രത്തെ കാണാൻ ഓടിയെത്തി സുചിത്ര മോഹൻലാല്‍; 'ആരംഭം' സെറ്റില്‍ സർപ്രൈസ് വിസിറ്റ്!

ഛായാഗ്രഹണം - എസ്. ശരവണൻ, സംഗീതം- സാം സി.എസ്, എഡിറ്റർ - ഷമീർ മുഹമ്മദ്, കലാസംവിധാനം - സാബു റാം, മേക്കപ്പ് - സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ- സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, ഹെഡ് ഓഫ് പ്രൊഡക്ഷൻ - റോണ്‍ ഐസക് തോമസ്, പ്രൊഡക്ഷൻ മാനേജേഴ്സ് - ശിവൻ പൂജപ്പുര, അനില്‍ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കണ്‍ട്രോളർ - വിനോദ് മംഗലത്ത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam