Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

News Malayalam 1 week ago

പെരുമ്പാവൂർ മഞ്ഞപ്പെട്ടിയില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പില്‍ വീട്ടില്‍ അംബിക (60) ആണ് കൊല്ലപ്പെട്ടത്.

കൊലപാതക ശേഷം ഭർത്താവും പ്രതിയുമായ ചന്ദ്രൻ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞു പറമ്പിലെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.

കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ മകൻ സനലിനും പരിക്കേറ്റു. സനലിനെ ഗുരുതര പരിക്കുകളോടെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam