Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിഎസ്‌സിയില്‍ വൻ സുരക്ഷാവീഴ്ച; മൂല്യനിര്‍ണയത്തിന് സുരക്ഷാ പരിശോധന നടത്താത്ത സോഫ്റ്റ്‌വെയര്‍

പിഎസ്‌സിയില്‍ വൻ സുരക്ഷാവീഴ്ച; മൂല്യനിര്‍ണയത്തിന് സുരക്ഷാ പരിശോധന നടത്താത്ത സോഫ്റ്റ്‌വെയര്‍

News Malayalam 2 weeks ago

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ പിഎസ്‌സി പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ സംഭവിച്ചത് വന്‍ സുരക്ഷാവീഴ്ച. സുരക്ഷാ പരിശോധന നടത്താത്ത സോഫ്റ്റ്‌വെയറിലൂടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തി.

ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തില്‍ സുരക്ഷാ പരിശോധന വേണമെന്ന റിപ്പോര്‍ട്ടുകള്‍ കമ്മീഷന്‍ അവഗണിച്ചെന്നും ആഭ്യന്തര വിജിലന്‍സിന്‍റെ കണ്ടെത്തല്‍. കെഎഎസ് അടക്കമുള്ള പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തിയത് ഐ.ടി ഓഡിറ്റ് നടത്താത്ത ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് വഴിയാണെന്നും അന്വേഷണം സംഘം കണ്ടെത്തി. സോഫ്റ്റ്‌വെയറില്‍ സുരക്ഷാ പാളിച്ചകള്‍ മുമ്പും ഉണ്ടായതായി അന്വേഷണസംഘം പറയുന്നു. പിഎസ്‌സിയില്‍ രജിസ്റ്റർ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് വെച്ചെന്നും കണ്ടെത്തി.

കുടുംബശ്രീ മിഷനില്‍ കൂട്ടപ്പിരിച്ചുവിടല്‍; യുഡിഎഫ് സർക്കാർ വന്നശേഷം നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടത് 134 കരാർ ജീവനക്കാരെ
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam