Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Portugal vs Spain| കിരീടമില്ലാത്ത രാജാവായി മടക്കം; പോര്‍ച്ചുഗലിനെ ഒറ്റഗോളിന് വീഴ്ത്തി സ്പെയിൻ ക്വാര്‍ട്ടറില്‍

Portugal vs Spain| കിരീടമില്ലാത്ത രാജാവായി മടക്കം; പോര്‍ച്ചുഗലിനെ ഒറ്റഗോളിന് വീഴ്ത്തി സ്പെയിൻ ക്വാര്‍ട്ടറില്‍

News Malayalam 1 week ago

ഡാളസ്: ലോകകപ്പില്‍ പോർച്ചുഗലിനെ ഒറ്റഗോളിന് വീഴ്ത്തി സ്പെയിൻ ക്വാർട്ടറില്‍. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് പറങ്കിപ്പടയുടെ തോല്‍വി.

91-ാം മിനിറ്റിലാണ് മിഖേല്‍ മെറീനോ സ്പെയിനിൻ്റെ വിജയശില്‍പിയായത്. ബോക്‌സിനുള്ളില്‍ നിന്ന് മെറീനോ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് പോര്‍ച്ചുഗലിൻ്റെ വല കുലുക്കി.

മൂന്ന് പതിറ്റാണ്ടിനിപ്പുറം ആല്‍ഫ് ഇൻഗെയുടെ സ്വപ്നങ്ങള്‍ക്ക് യുഎസ് മണ്ണില്‍ ഹാലണ്ടിലൂടെ സാക്ഷാത്കാരം

ഇനിയൊരു ലോകകപ്പില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കകമാണ് ഹൃദയം തകർക്കുന്ന തോല്‍വി. ആറാം വട്ടവും കിരീട നേട്ടത്തിന് ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കണ്ണീരോടെ ലോകകപ്പ് കരിയർ അവസാനിപ്പിച്ചു. പരാജയത്തിന് പിന്നാലെ റോബർട്ടോ മാർട്ടിനെസ് പരിശീലകസ്ഥാനം രാജിവച്ചു.

മത്സരശേഷം വികാരാധീനനായി കളം വിട്ടിറിങ്ങിയ റൊണാള്‍ഡോയുടെ ചിത്രം ആരാധാകരേയും കണ്ണീരിലാഴ്ത്തി. 2006ല്‍ ജർമനിയില്‍ ലോകകപ്പ് അരങ്ങേറ്റം കുറിച്ച യുവതാരം, 2026ല്‍ ആറാം ലോകകപ്പിലും പോർച്ചുഗലിനെ നയിച്ചാണ് കളം വിടുന്നത്. അഞ്ച് ബലോണ്‍ ദോർ, അഞ്ച് ചാംപ്യൻസ് ലീഗ്, യൂറോ കപ്പ്, രണ്ട് വട്ടം നേഷൻസ് ലീഗ്, ഫുട്ബോളില്‍ നേടാനാകുന്ന മിക്ക നേട്ടങ്ങളും സ്വന്തമാക്കിയ റൊണാള്‍ഡോയ്ക്ക് ലോകകിരീടം കിട്ടാക്കനിയായി തുടരും.

സോറി ആൻഡ് താങ്ക്യൂ നെയ്മർ; നിങ്ങളിത് അർഹിക്കുന്നില്ല

2006ല്‍ സെമിഫൈനല്‍, 2010ല്‍ പ്രീക്വാർട്ടർ, 2014ല്‍ ഗ്രൂപ്പ് ഘട്ടം, 2018ല്‍ പ്രീക്വാർട്ടർ, 2022ല്‍ ക്വാർട്ടർ , 2026ല്‍ സ്പെയിന് മുന്നിലെത്തിയപ്പോള്‍ 2010ൻ്റെ തനിയാവർത്തനത്തിന് വേദിയായി. നോക്കൗട്ട് പോരാട്ടത്തില്‍ കണ്ണീരോടെ മടക്കം... ഓരോ ലോകകപ്പിലും പ്രതീക്ഷയുമായി എത്തിയെങ്കിലും വിധി വഴിമുടക്കി.ഈ ലോകകപ്പില്‍ ബ്രൂണോ ഫെർണാണ്ടസും നുനോ മെൻഡസും വിറ്റീഞ്ഞയും ബെർണാർഡോ സില്‍വയും റാഫേല്‍ ലിയോയും ഉള്‍പ്പെടുന്ന ശക്തമായ നിര കൂടെയുണ്ടായിരുന്നു. പക്ഷേ ഒത്തിണക്കം എന്നോ നഷ്ടപ്പെട്ട സൂപ്പർതാരനിര സ്വന്തം വിധി നേരത്തെ എഴുതിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam