Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍

പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍

News Malayalam 6 months ago

സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശം ഓർമ്മിപ്പിച്ച്‌ ലോകമെങ്ങും ഈസ്റ്റർ ആഘോഷിക്കുന്നു. വിവിധ പള്ളികളില്‍ യേശുവിന്റെ ഉയിർപ്പ് സ്മരണയില്‍ പ്രാർഥനകള്‍ നടന്നു.

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഈസ്റ്റർ സന്ദേശത്തില്‍ സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്പ് റാഫേല്‍ തട്ടില്‍ പറഞ്ഞു. സമാധാനം ഇല്ലാത്ത ഒരു ലോകത്തിന്റെ നടുക്ക് ആണ് നമ്മള്‍ ജീവിക്കുന്നത്. ആരാണ് വലുത് എന്ന ചോദ്യത്തിന് മറുപടി കിട്ടാത്തത് ആണ് പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ കാരണം. സ്വാർഥത പരാജയപ്പെടുന്നിടത്ത് സ്വർഗരാജ്യം പടുത്തുയർത്തുന്നു. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വിജയം ഭാഷയുടെയും സംസ്ഥാനത്തിന്റെയും വേർതിരിവില്ലാതെ ഒരുരാജ്യം ആയി നില്‍ക്കുന്നതാണ് എന്നും കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്ത് വൻ സൈബർ തട്ടിപ്പ്; കവടിയാർ സ്വദേശിക്ക് നഷ്ടമായത് 1.21 കോടി രൂപ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയില്‍ പ്രാർഥനകള്‍ക്ക് നേതൃത്വം നല്‍കി. വരാപ്പുഴ അതിരൂപത ആർച്ച്‌ ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലില്‍ ഈസ്റ്റർ സന്ദേശം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam