Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"പ്രേമലു 2 വേണ്ടെന്ന് വച്ചത് ഞാൻ തന്നെ, വയ്‌ക്കേണ്ടി വന്നു"; സംവിധായകൻ ഗിരീഷ് എ.ഡി

"പ്രേമലു 2 വേണ്ടെന്ന് വച്ചത് ഞാൻ തന്നെ, വയ്‌ക്കേണ്ടി വന്നു"; സംവിധായകൻ ഗിരീഷ് എ.ഡി

News Malayalam 1 week ago

കേരളത്തിന് അകത്തും പുറത്തും ഒരുപോലെ ഹിറ്റായി മാറിയ ചിത്രമാണ് 'പ്രേമലു'. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിലെ മമിത ബൈജു - നസ്‌ലൻ കോംബോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇരുവർക്കും കരിയർ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നുവിത്. സിനിമയുടെ വിജയാഘോഷ വേദിയില്‍ വച്ച്‌ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് 'പ്രേമലു 2' ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചതായി നിർമാതാക്കള്‍ തന്നെ വ്യക്തമാക്കി. അന്നുമുതല്‍ സിനിമ എന്തുകൊണ്ട് ഉപേക്ഷിച്ചു എന്ന ചർച്ചയിലാണ് ആരാധകർ. ഇപ്പോഴിതാ, ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി.

ഏവരും ഉറ്റുനോക്കിയിരുന്ന 'പ്രേമലു 2' താൻ തന്നെയാണ് വേണ്ടെന്ന് വച്ചതെന്ന് ഗിരീഷ് പറയുന്നു. പ്രോജക്‌ട് ഡ്രോപ്പ് ചെയ്ത് തൊട്ടടുത്ത ദിവസം താനും സഹ എഴുത്തുകാരൻ കിരണ്‍ ജോസിയും അടുത്ത സിനിമയുടെ എഴുത്തിലേക്ക് കടന്നെന്നും സംവിധായകൻ വ്യക്തമാക്കി.

പ്രണയവും ചിരിയും നിറഞ്ഞ നിവിന്റെയും മമിതയുടേയും 'ബെത്ലഹേം'; Bethlehem Kudumba Unit Review

" ഞങ്ങളും പ്രൊഡ്യൂസേഴ്സും ആക്ടേഴ്സും എല്ലാവരും ഉറ്റുനോക്കിയിരുന്ന വലിയൊരു പടമായിരുന്നുവത് (പ്രേമലു 2). ഞാൻ തന്നെയാണ് അത് വേണ്ടെന്ന് വച്ചത്. വയ്‌ക്കേണ്ടി വന്നു. അല്ലെങ്കില്‍ അത് അതിലും വലിയ പണികളിലേക്ക് പോകുമായിരുന്നു. അടുത്ത ദിവസം, അതിന്റെ അവശിഷ്ടങ്ങളൊക്കെ അവിടെ കിടക്കുമ്പോള്‍ തന്നെ ഞങ്ങള്‍ വേറൊരു പടം ഒന്നേ എന്ന് തുടങ്ങി. ഞാനും കിരണും സ്വയം അഭിമാനിക്കുന്ന സംഭവമാണത്. സാധാരണ അങ്ങനെ ആരും ചെയ്യില്ല. അത് മെന്റലി ഭയങ്കര ടാസ്ക് ആണ്. ആ അവസ്ഥയിലൂടെ കടന്നുപോയവർക്ക് മാത്രമേ അത് മനസിലാവൂ. എന്നാലും പിന്നീട് അതിന് കിട്ടിയ റിസള്‍ട്ട് ശരിക്കും ഒരു 'കാവ്യനീതി' തന്നെയാണ്. ഈ പരിപാടിയിലേക്ക് ഇറങ്ങുമ്പോള്‍ നമ്മള്‍ ഇതെല്ലാം പ്രതീക്ഷിച്ചിട്ട് വേണം ഇറങ്ങാൻ. അതാണ് റിയാലിറ്റി. പരാജയങ്ങള്‍ സംഭവിക്കാം , എന്തും സംഭവിക്കാം," എന്നാണ് ഗിരീഷിന്റെ വാക്കുകള്‍. ക്ലബ് എഫ്‌എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകൻ.

"മദർ തെരേസ ടൈപ്പ് റോളുകള്‍ മാത്രമേ ചെയ്യുവെന്ന് നിങ്ങളുമായി കരാറുണ്ടോ?"; കിയാരയെ ട്രോളുന്നവരോട് സ്വസ്തിക

അതേസമയം, നിവിൻ പോളി - മമിത ബൈജു കോംബോയില്‍ ഇറങ്ങിയ ഗിരീഷ് എ.ഡി ചിത്രം മികച്ച കളക്ഷനുമായി ബോക്സ് ഓഫീസില്‍ ജൈത്രയാത്ര തുടരുകയാണ്. 147.65 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള ആഗോള ഗ്രോസ്. 100 കോടി കളക്ഷൻ എന്ന ബെഞ്ച്മാർക്ക് പിന്നിടുന്ന മമിതയുടെ അഞ്ചാം ചിത്രമാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്' . 'പ്രേമലു', 'ഡ്യൂഡ്', 'ജന നായകൻ', 'വിശ്വനാഥ് ആൻഡ് സണ്‍സ്' എന്നിവയാണ് ഈ ക്ലബില്‍ ഇടംപിടിച്ച നടിയുടെ മറ്റ് ചിത്രങ്ങള്‍. 'സർവം മായ'യ്‌ക്ക് ശേഷം നിവിൻ പോളിയുടെ 100 കോടി ചിത്രം കൂടിയാണിത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam