സഭയില്‍ കെ.രാജനും സ്പീക്കറും തമ്മില്‍ തർക്കം
തിരുവനന്തപുരം: നിയമസഭയില്‍ കെ. രാജനും സിപീക്കറും തമ്മില്‍ തർക്കം.
വാക്കൗട്ട് പ്രസംഗം ചുരുക്കണമെന്ന് സ്പീക്കർ പറഞ്ഞപ്പോള്‍ അധികം സമയം വേണമെന്നും തൻ്റെ കക്ഷിയുടെ അവകാശമാണെന്നും കെ. രാജൻ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവ് വിശദമായി സംസാരിച്ചതാണെന്ന് സ്പീക്കർ ചൂണ്ടിക്കാണിച്ചു.
എല്ലാം ചെയ്തത് മുൻ സർക്കാർ; പിഎംശ്രീയില്‍ വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പിഎംശ്രീയില്‍ നിയസഭിയില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ. എല്ലാം ചെയ്തത് മുൻ സർക്കാരാണെന്നും പുതിയ സർക്കാർ തുടർനടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുൻ സർക്കാർ ധാരണാ പത്രത്തില്‍ ഒപ്പിട്ടത് ഇരുട്ടിൻ്റെ മറവിലെന്നും അദ്ദേഹം പറഞ്ഞു. പി എംശ്രീ പദ്ധതി നടപ്പാക്കാൻ പറ്റില്ലെന്ന് പറയാൻ എന്തുകൊണ്ടാണ് ലീഗ് നേതാവ് കൂടിയായ ഷംസുദ്ദീന് കഴിയാത്തതെന്ന് മുൻ മന്ത്രി പി. പ്രസാദ് ചോദിച്ചു.
നെടുമ്പാശേരിയില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
അങ്കമാലി: നെടുമ്പാശേരിയില്‍ ദേശീയപാത ഫാർമസി കവല ഭാഗത്ത് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട സ്വദേശികളായ ഗോകുല്‍, അശ്വിൻ എന്നിവരാണ് മരിച്ചത്.രാവിലെ ഏഴര മണിയോടെ ആയിരുന്നു അപകടം.
വാണിയപ്പാറ പള്ളിയിലെ ദുരൂഹ കല്ലറ തുറക്കുന്നു
കണ്ണൂർ: അജ്ഞാത മൃതദേഹം കണ്ടെന്ന സംശത്തെ തുടർന്നുള്ള പരിസോധനക്കായി വാണിയപ്പാറ പള്ളിയിലെ ദുരൂഹ കല്ലറ തുറക്കുന്നു. ഇരിട്ടി തഹസീല്‍ദാർ, ഫോറൻസിക് ഉദ്യോഗസ്ഥർ തുടങ്ങിയവർ എത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കോഴിക്കോട് ഒളവണ്ണ സ്വദേശി മഠത്തില്‍ അസീസും സംഘവും കല്ലറയില്‍ ഇറങ്ങും. പള്ളി പരിസരത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരിക്കുന്നു.
അച്യുത് ശങ്കർ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയർമാൻ
ഉന്നത വിദ്യാഭ്യാസം കൗണ്‍സില്‍ വൈസ് ചെയർമാനായി അച്യുത് ശങ്കറിന് നിയമിക്കാൻ തീരുമാനം. കേരള സർവകലാശാലയിലെ ബയോഇൻഫോർമാറ്റിക്സ് വകുപ്പിന്റെ തലവനായിരുന്നു. സി-ഡിറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിന് നേതൃത്വം നല്‍കിയ ആളാണ് അച്യുത് ശങ്കർ.
നവജാത ശിശുവിന്റെ മരണം: കിൻഡർ ആശുപത്രിക്കെതിരെ അന്വേഷണ റിപ്പോർട്ട്
എറണാകുളം: നവജാത ശിശുവിൻ്റെ മരണത്തില്‍ എറണാകുളത്തെ കിൻഡർ ആശുപത്രിക്കെതിരെ അന്വേഷണ റിപ്പോർട്ട്. ചികിത്സാപിഴവാണ് കുട്ടിയുടെ മരണകാരണമെന്ന് ജില്ലാ ആർസിഎച്ച് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് വെണ്ണല സ്വദേശികളുടെ കുഞ്ഞ് മരിച്ചത്. ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കി.
മുട്ട വേണ്ട! കൊല്‍ക്കത്തയിലെ സ്‌കൂളുകളില്‍ ഇനി രാജ്മയും പനീറും
പശ്ചിമ ബംഗാള്‍ കൊല്‍ക്കത്തയിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് മുട്ട ഒഴിവാക്കുന്നു. പകരം രാജ്മയും പനീറും വിതരണം ചെയ്യാനാണ് തീരുമാനം. ഭക്ഷണ വിതരണം ഇസ്കോണ്‍ ഏറ്റെടുക്കും.
പി. രാജീവ് എല്‍ഡിഎഫ് കണ്‍വീനർ?
തിരുവനന്തപുരം: മുൻമന്ത്രി പി രാജീവിനെ എല്‍ഡിഎഫ് കണ്‍വീനർ ആക്കാൻ സിപിഐഎമ്മില്‍ ആലോചന. എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്ന് മാറുന്ന് ടി പി രാമകൃഷ്ണൻ സിഐടിയു സംഘടന രംഗത്തേക്ക് എത്തിയേക്കും. ഓഗസ്റ്റില്‍ ചേരുന്ന സിപിഐഎം സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനമുണ്ടായേക്കും.
പിഎം ശ്രീയില്‍ കടുപ്പിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: പിഎം ശ്രീ സഭയില്‍ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തരപ്രമേയ നോട്ടീസ് ആയി അവതരിപ്പിക്കാനാണ് നീക്കം. പി. പ്രസാദ് നോട്ടീസ് നല്‍കി.
ചട്ടവിരുദ്ധമായി പ്രവർത്തിച്ച കോച്ചിങ് സെന്ററുകള്‍ക്ക് പൂട്ടിട്ട് സർക്കാർ
ലഖ്നൗ: ചട്ടവിരുദ്ധമായി പ്രവർത്തിച്ച കോച്ചിങ് സെന്ററുകള്‍ അടച്ച് പൂട്ടി ഉത്തർപ്രദേശ് സർക്കാർ. സ്ഥാപനങ്ങള്‍ പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് അധികൃതർ. സ്ഥാപനങ്ങള്‍ പൂട്ടിച്ചത് വാരാണസി വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍
മലപ്പുറത്ത് ലോറി മറഞ്ഞ് അപകടം; ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു
മലപ്പുറം: വളാഞ്ചേരിയില്‍ ലോറി മറഞ്ഞു അപകടം.എടയൂരില്‍ ചീനിച്ചോട് ഭാഗത്ത് ഇറക്കം ഇറങ്ങി വരുന്നതിനിടെ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
പുനർജനി അഭയ കേന്ദ്രത്തിലെ പീഡനം; തെളിവെടുപ്പിനിടെ അശ്ലീല പ്രർശനം നടത്തി പ്രതി
കൊല്ലം: പുനർജനി അഭയ കേന്ദ്രത്തിലെ പീഡനക്കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെ അശ്ലീലപ്രദർശനം നടത്തി പ്രതി ബ്രഹ്മദാസ്. മാധ്യമങ്ങള്‍ക്ക് നേരെ ഉടുമുണ്ട് അഴിച്ച് കാട്ടിയായിരുന്നു പ്രതികരണം. വൈദ്യ പരിശോധനയ്ക്കിടെ തെറി പറഞ്ഞും, തുപ്പിയും അരിശം തീർത്തു.
കനത്ത മഴ! മുംബൈയില്‍ ഓറഞ്ച് അലേർട്ട്
അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്കാണ് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. മുംബൈയില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു
അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം; കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തില്‍ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്റലിജന്‍സ് അധിഷ്ഠിതമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കുകയും അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
കനത്ത മഴ! മുംബൈയില്‍ ഓറഞ്ച് അലേർട്ട്
മുംബൈ: കനത്ത മഴയെ തുടർന്ന്മുംബൈയില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്കാണ് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. മുംബൈയില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
പിഎം ശ്രീ മന്ത്രിസഭ ഉപസമിതി ഇന്ന് ചർച്ച ചെയ്യും
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി ചർച്ച ചെയ്യാൻ മന്ത്രിസഭ ഉപസമിതി ഇന്ന്. പദ്ധതിയിലെ പ്രത്യാഘാതങ്ങള്‍, സ്വീകരിക്കേണ്ട നിബന്ധനകള്‍ തുടങ്ങിയവ ചർച്ചയാകും. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. വിഷയം ഇന്ന് സഭയില്‍ ഉന്നയിക്കാൻ പ്രതിപക്ഷം.
വീര്യം കുറഞ്ഞ മദ്യം: വ്യക്തത വരുത്താൻ മുഖ്യമന്ത്രി
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവില്‍ വ്യക്തത വരുത്താൻ മുഖ്യമന്ത്രി. നിയമസഭയില്‍ ബജറ്റ് ചർച്ചയ്കുള്ള മറുപടിക്കിടെ വിഷയം വിശദീകരിക്കും. രാവിലെ മന്ത്രിസഭായോഗത്തിലും മുഖ്യമന്ത്രി വിശദീകരണം നല്‍കും. നടപടി എക്സൈസ് മന്ത്രി അടക്കമുള്ളവർ വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍.
വീര്യം കുറഞ്ഞ മദ്യം: ഡിവൈഎഫ്‌ഐ പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്, പിഎം ശ്രീ പദ്ധതികളില്‍ ഡി വൈ എഫ് ഐ പ്രതിഷേധം ഇന്ന്. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരം രാവിലെ 10 മണിക്ക് ആരംഭിക്കും. മദ്യനികുതി ഇളവിലും പി എം ശ്രീയിലും പ്രതിപക്ഷത്ത് ഉണ്ടായിരുന്നപ്പോഴത്തെ നിലപാട് യു ഡി എഫ് വിഴുങ്ങിയെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. വിദ്യാർത്ഥികളെ കാവിവത്കരിക്കാനും, ലഹരിയിലേക്ക് തള്ളിവിടാനുമുള്ള പദ്ധതികള്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്നുമുള്ള മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിഷേധം.
കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിച്ചേക്കും
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹർജി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാമതും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതിഭാഗം മേല്‍ക്കോടതിയെ സമീപിച്ചത്. നിലവില്‍ ഈ മാസം 30ാം തീയതി വരെ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
സംസ്ഥാനത്ത് വീണ്ടും അവയവദാനം
സംസ്ഥാനത്ത് വീണ്ടും അവയവദാനം. മസ്തിഷ്കമരണം സംഭവിച്ച പതിനാറുകാരന്റെ ഹൃദയം 24 കാരന് മാറ്റിവച്ചു. തൃശൂർ സ്വദേശി ജുവിൻ മരിച്ചത് പൊലീസ് ജീപ്പുമായി കൂട്ടിയിടിച്ച്. ജുവിന്റെ അവയവങ്ങള്‍ പുതുജീവനേകിയത് ഏഴുപേർക്ക്.
വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ഇന്ന് തുറക്കും
കണ്ണൂർ: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നീക്കാൻ ഇന്ന് പൊലീസ് കല്ലറ തുറന്ന് പരിശോധിക്കും. പൊലീസ്, റവന്യു, ഫോറൻസിക് വിഭാഗങ്ങളുടെ സാന്നിധ്യത്തിലാവും കല്ലറ തുറക്കുക. പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടത് മൃതദേഹമാണോ എന്നതില്‍ വ്യക്തത വരുത്താനാണ് കല്ലറ പൊളിക്കുന്നത്. മൃതദേഹം ആണെങ്കില്‍ ആരുടേത് എന്നും കണ്ടെത്തേണ്ടതുണ്ട്.
ഓപ്പറേഷൻ തൂഫാൻ: ഹോട്ടലിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന
കൊച്ചിയിലെ ഹോട്ടലിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന. പ്രതി ഡാൻസഫ് പിടിയില്‍. ബോള്‍ഗാടീ എന്ന ഹോട്ടലിന്റെ ഉടമ മുഹമ്മദ് യുസഫിനെയാണ് പൊലീസ് പിടികൂടിയത്. ഹോട്ടലിന്റെ മറവില്‍ വ്യാപകമായി ലഹരി വില്‍പ്പന നടതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.
"കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പിന്നാലെ"; ശ്വേതാ മേനോൻ
കൊച്ചി: താര സംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വെളിപ്പെടുത്തലുമായി നടി ശ്വേതാ മേനോൻ. വരവ് ചിലവ് കണക്കുകളില്‍ ആകെ കള്ളക്കളിയാണെന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പിന്നാലെയെന്നും നടി പറഞ്ഞു.

