Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"പുരോഗമന കേരളത്തിന് യോജിച്ച നിലപാടല്ല"; കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി

"പുരോഗമന കേരളത്തിന് യോജിച്ച നിലപാടല്ല"; കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി

News Malayalam 2 weeks ago

തിരുവനന്തപുരം: സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി.ഡി.

സതീശൻ. ഇസ്സാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാന്തപുരം പറഞ്ഞതിനെ സർക്കാർ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുരോഗമന കേരളത്തിന് യോജിച്ച നിലപാടല്ല അത്. അദ്ദേഹം പറഞ്ഞതിനോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല.

കൊട്ടാരക്കരയില്‍ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിഎംഒ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി

സ്ത്രീകള്‍ അടങ്ങിയൊതുങ്ങി വീടുകളില്‍ ജീവിക്കേണ്ടവരല്ല. അവർ മുഖ്യധാരയില്‍ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണെന്ന പുരോഗമനപരമായ നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് കാറിന് തീപിടിച്ച്‌ വ്യാപാരി മരിച്ചതില്‍ ദുരൂഹത; വാഹനം നിർത്തിയതിന് പിന്നാലെ പൊട്ടിത്തെറിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam