ബോളിവുഡ് താരം രണ്‍വീർ സിംഗിന്റെ സ്പൈ ത്രില്ലർ ചിത്രം 'ധുരന്ധർ: ദ റിവഞ്ച്' ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്നു.
റിലീസ് ചെയ്ത് വെറും 18 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 1,000 കോടി രൂപ നെറ്റ് കളക്ഷൻ സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ചിത്രം. അല്ലു അർജുന്റെ 'പുഷ്പ 2'വിന് ശേഷം ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ചിത്രമെന്ന റെക്കോർഡാണ് 'ധുരന്ധർ 2' സ്വന്തമാക്കിയിരിക്കുന്നത്.
റിലീസ് ആയി മൂന്നാം ഞായറാഴ്ചയാണ് 'ധുരന്ധർ 2' 1000 കോടി ക്ലബില്‍ ഇടംപിടിച്ചത്. അതേസമയം, 16 ദിവസം കൊണ്ടാണ് 'പുഷ്പ 2'വിന്റെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 1000 കോടിയില്‍ എത്തിയത്. ഏകദേശം 1,013.77 കോടി രൂപയാണ് 'ധുരന്ധർ 2'വിന്റെ ഇന്ത്യയിലെ ആകെ വരുമാനം.
"ഞങ്ങള്‍ കരഞ്ഞു, കെട്ടിപ്പിടിച്ചു"; വിവാഹേതര ബന്ധങ്ങളെപ്പറ്റി പിയുഷ് മിശ്ര ഭാര്യയോട് തുറന്നുപറഞ്ഞപ്പോള്വടക്കേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമെന്ന 'ബാഹുബലി 2'വിന്റെ ഒൻപത് വർഷം പഴക്കമുള്ള റെക്കോർഡും 'ധുരന്ധർ 2' തകർത്തിരുന്നു. കൂടാതെ, ആദ്യ ഭാഗമായ 'ധുരന്ധറി'ന്റെ ആകെ കളക്ഷൻ വെറും 11 ദിവസത്തിനുള്ളിലാണ് ചിത്രം മറികടന്നത്.
എക്കാലത്തെയും വലിയ ഹിന്ദി ഓപ്പണിങ് ഡേ കളക്ഷൻ, ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ പ്രീമിയർ ഷോകള്‍, ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം, ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷൻ, ഏറ്റവും ഉയർന്ന രണ്ടാം ആഴ്ച കളക്ഷൻ, ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ 1000 കോടി നേടിയ ഇന്ത്യൻ ചിത്രം, ഏറ്റവും വേഗതയേറിയ 100 കോടി, 200 കോടി, 300 കോടി, 400 കോടി, 500 കോടി, 600 കോടി, 700 കോടി, 800 കോടി, 900 കോടി നേടിയ ഇന്ത്യൻ ചിത്രം, വിദേശ വിപണികളിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്നീ റെക്കോർഡുകളും 'ധുരന്ധർ 2'വിന്റെ പേരിലാണ്.
താരദമ്പതികളെ ചേർത്തുപിടിച്ച് റായലസീമ; രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട ചിത്രം 'രണബാലി' പ്രധാന ഷെഡ്യൂള്‍ പൂർത്തിയായിആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ: ദ റിവഞ്ചി'ന്റെ ആഗോള കളക്ഷൻ 1605.74 കോടി രൂപയാണ്. രണ്‍വീർ സിംഗിന് പുറമേ സഞ്ജയ് ദത്ത്, അർജുൻ രാംപാല്‍, ആർ. മാധവൻ, സാറ അർജുൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ബി62 സ്റ്റുഡിയോ നിർമിച്ച 'ധുരന്ധർ 2' ജിയോ സ്റ്റുഡിയോ ആണ് അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ ആദിത്യ ധര്‍ തന്നെയാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ് ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ നിർമിച്ചിരിക്കുന്നത്.

