തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ വീഴ്ചകള്‍ ആയുധമാക്കി പ്രതിപക്ഷത്തിൻ്റെ അസാധാരണ നീക്കം. ക്ലിനിക്കല്‍ ട്രയലിന് വേണ്ടി മാറ്റിവെച്ച മരുന്ന് SMA ബാധിതർക്ക് നല്‍കിയത് ഗുരുതര വീഴ്ചയെന്ന് മുൻ LDF ആരോഗ്യമന്ത്രിമാർ സംയുക്ത വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു.
എല്‍ഡിഎഫ് നയിച്ച് മുൻ സർക്കാരുകളിലെ ആരോഗ്യമന്ത്രിമാരായിരുന്ന പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവരാണ് വാർത്താ സമ്മേളനം നടത്തിയത്.
300 രൂപയില്‍ നിന്ന് 600 രൂപയാക്കി; ശബരിമല ഡ്യൂട്ടിയിലെ പൊലീസുകാരുടെ ലഗേജ് അലവൻസ് വർധിപ്പിച്ചുമരുന്ന് കമ്പനി ഉടമകള്‍ ആരോഗ്യമന്ത്രിയെ കണ്ടതിന് ശേഷം ആണ് മരുന്നിന് അനുമതി നല്‍കിയത് എന്ന് പി.കെ. ശ്രീമതി പറഞ്ഞു. മരുന്ന് കമ്പനികള്‍ക്കും കോർപ്പറേറ്റുകള്‍ക്കും ആരോഗ്യമന്ത്രി കീഴടങ്ങി. പരീക്ഷണത്തിലുള്ള മരുന്ന് വിതരണം ചെയ്തതില്‍ കെ.മുരളീധരന്റെ ഇടപെടല്‍ അന്വേഷിക്കണം എന്ന് പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.
തുലാവർഷപ്പെയ്ത്ത്... വടക്കൻ കേരളത്തില്‍ അതിശക്തമഴ, ഒൻപത് ജില്ലകളില്‍ നാളെ ഓറഞ്ച് അലേർട്ട്'കോണ്‍ഗ്രസിന്റെ ഒരു മന്ത്രിയും 5 വർഷം പൂർത്തിയാക്കിയിട്ടില്ല. അതിന് മുൻപ് എല്‍ഡിഎഫ് കാലത്തും പൂർത്തിയാക്കിയിട്ടില്ല. ആരോഗ്യമന്ത്രിയായി 5 വർഷം പൂർത്തിയാക്കിയത് മൂന്ന് വനിതകളാണ്. കഴിഞ്ഞ 10 വർഷക്കാലം സുദീർഘമായ സേവനം നടത്തി. വിമർശനങ്ങള്‍ ഉണ്ടാകും എന്നാല്‍ വിമർശനത്തെ പരിഹാസത്തോടെ നോക്കി കണ്ടിട്ടില്ല, 'പുതിയ ആരോഗ്യമന്ത്രി ഇതൊക്കെ നിസ്സാരമെന്ന് കരുതി " പി.കെ. ശ്രീമതി പറഞ്ഞു.

