ഡല്‍ഹി: രാജ്യത്ത് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ സന്ദേശം എങ്ങനെ എല്ലാവരിലേക്ക് കൈമാറാമെന്നത് സംബന്ധിച്ചുള്ള അടിയന്തര മുന്നറിയിപ്പ് സംവിധാനം കേന്ദ്രസർക്കാർ പരീക്ഷിച്ചു.
രാജ്യത്തിന് ഉടനീളമുള്ള ലക്ഷക്കണക്കിന് മൊബൈല്‍ ഫോണില്‍ അലാറം വഴിയാണ് സംവിധാനം പ്രവർത്തിപ്പിച്ചത്.
ഇതിൻ്റെ ഭാഗമായി മൊബൈല്‍ ഫോണുകളില്‍ ഏതാനും സെക്കൻഡ് അലാറം മുഴങ്ങി. എന്നാല്‍ ഇതില്‍ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ സമയബന്ധിതമായി ജനങ്ങള്‍ക്ക് സന്ദേശങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് അടിയന്തര മുന്നറിയിപ്പ് അലാറം പരീക്ഷിച്ചത്.
"കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിക്കുന്നതില്‍ തെറ്റില്ല"; തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതിദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് രാജ്യത്തുടനീളമുള്ള മൊബൈല്‍ അധിഷ്ഠിത ദുരന്ത ആശയവിനിമയ സംവിധാനങ്ങള്‍ കൃത്യമായി എല്ലാവരിലും എത്തുന്നുണ്ടോയെന്ന് അറിയാനാണ് പരീക്ഷണം നടത്തിയത്. ഐക്യരാഷ്ട്രസഭയുടെ ഇൻ്റർ നാഷണല്‍ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ ശുപാർശ ചെയ്യുന്ന കോമണ്‍ അലേർട്ടിംഗ് പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിസ്റ്റം.
ഇത് നിലവില്‍ ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു. കൂടാതെ ജിയോയുള്ള പ്രദേശങ്ങളിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് എസ്‌എംഎസ് വഴി ദുരന്ത അലർട്ടുകള്‍ നല്‍കും.
പൊതുജനങ്ങള്‍ക്ക് അവരുടെ മൊബൈല്‍ ഉപകരണങ്ങളില്‍ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളില്‍ പരീക്ഷണ സന്ദേശങ്ങള്‍ ലഭ്യമാക്കും. യഥാർത്ഥ അടിയന്തര ഘട്ടങ്ങളില്‍ അലർട്ടുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് അലാറം പരീക്ഷിച്ചത്.

