Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രണ്‍വീറും; ആദ്യ ചിത്രം പങ്കുവച്ചു

രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രണ്‍വീറും; ആദ്യ ചിത്രം പങ്കുവച്ചു

News Malayalam 1 day ago

രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി താര ദമ്പതികളായ ദീപിക പദുകോണും രണ്‍വീർ സിംഗും.'ദേവി പദുക്കോണ്‍ സിംഗ്' എന്നാണ് ദമ്പതികള്‍ മകള്‍ക്ക് പേരിട്ടിരിക്കുന്നത്.

കുട്ടിയെ കൈകളില്‍ പിടിച്ച്‌ ഇരിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ദമ്പതികളുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ചിത്രത്തില്‍ സഹോദരിയെ ചുംബിക്കുന്ന മൂത്ത മകള്‍ ദുവയെയും കാണാം.

പോസ്റ്റിന് പിന്നാലെ, കമന്റ് സെക്ഷനില്‍ ആശംസകളുമായി സിനിമാ രംഗത്തെ പ്രമുഖരും ആരാധകരും എത്തി. ശർവരി, മൃണാള്‍ താക്കൂർ, ഭൂമി പഡ്നേക്കർ, പ്രഗ്യ ജെയ്‌സ്വാള്‍, ഹർഷദീപ് കൗർ എന്നിവരടക്കം നിരവധി പ്രമുഖർ തങ്ങളുടെ സ്നേഹവും ആശംസകളും അറിയിച്ചു.

'ഓക്കേല ഓക്കേല...', ഗെറ്റോ കിഡ്സിനൊപ്പം ചുവടുവച്ച്‌ മോഹൻലാല്‍; 'സ്വീറ്റ് റിവഞ്ച്' എന്ന് ആരാധകർ

ഈ വർഷം ആദ്യമാണ് രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാൻ ഒരുങ്ങുന്ന വിവരം താരദമ്പതികള്‍ പരസ്യമാക്കിയത്. പൊസിറ്റീവ് ടെസ്റ്റ് റിസള്‍ട്ട് കാണിക്കുന്ന ഒരു പ്രെഗ്നൻസി ടെസ്റ്റ് കിറ്റും കയ്യില്‍ പിടിച്ചിരിക്കുന്ന കുഞ്ഞ് ദുവയുടെ ചിത്രം ദീപികയും രണ്‍വീറും ഇൻസ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു. 2026 സെപ്റ്റംബർ 19നാണ് ദേവി ജനിച്ചത്.

ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2018ല്‍ ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ചായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും വിവാഹം. 2024 സെപ്റ്റംബറിലാണ് ഇരുവരും ദുവയെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam