ഇന്ത്യൻ സിനിമാലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ടോക്സിക്: എ ഫെയറിടെയില്‍ ഫോർ ഗ്രോണ്‍-അപ്‌സ്'.
സിനിമയുടെ ട്രെയ്‌ലർ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. റോക്കിങ് സ്റ്റാർ യഷിനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ ട്രെയിലർ 2026 ഓഗസ്റ്റ് എട്ടിന് പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുന്നത്.
ട്രെയ്‌ലർ ബെംഗളൂരുവില്‍ ആദ്യമായി പുറത്തിറക്കും. യഷിന്റെയും കെവിഎൻ പ്രൊഡക്ഷൻസിന്റെയും സ്വന്തം നാടായ കർണാടകയില്‍ നിന്നാണ് ചിത്രത്തിന്റെ പ്രമോഷൻ ഔദ്യോഗികമായി ആരംഭിക്കുന്നത്. 'ടോക്സിക്' ചിത്രീകരണം ആരംഭിച്ചതിന്റെ രണ്ടാം വാർഷികമായ ഓഗസ്റ്റ് എട്ടിനാണ് ട്രെയ്‌ലർ പുറത്തിറങ്ങുന്നത്.
"അച്ഛനായിരിക്കും ഫസ്റ്റ് ചോയിസ്!" വിജയ്‌യും മകനും മിണ്ടില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി, മനസുതുറന്ന് ജേസണ്‍ സഞ്ജയ്1940കള്‍ മുതല്‍ 1970കള്‍ വരെയുള്ള പോസ്റ്റ്-കൊളോണിയല്‍ ഗോവയാണ് 'ടോക്സിക്കി'ന്റെ കഥാഭൂമിക. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. നേരത്തെ പുറത്തുവന്ന സിനിമയുടെ ടീസറും, ലേഡീസ് & ലേഡീസ് എന്ന വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
24 മണിക്കൂർ, അഞ്ച് മില്യണ്‍ വ്യൂസ്! ദുല്‍ഖർ സല്‍മാൻ ചിത്രം 'ഐ ആം ഗെയിം' ട്രെയ്‌ലർ ട്രെൻഡിങ്ങാകുന്നുയഷ് നായകനാകുന്ന 'ടോക്സിക്: എ ഫെയറിടെയില്‍ ഫോർ ഗ്രോണ്‍-അപ്‌സ്' സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. 'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തില്‍, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകള്‍. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
'ടോക്സിക്: എ ഫെയറിടെയില്‍ ഫോർ ഗ്രോണ്‍-അപ്‌സ്'കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ 2026 ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോണ്‍സ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

