Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റിക്കെല്‍ട്ടൻ്റെ സെഞ്ച്വറി പാഴാക്കി ക്ലാസനും ഹെഡ്ഡും; വാംഖഡെയില്‍ മുംബൈയെ ചാരമാക്കി ഹൈദരാബാദ് മൂന്നാമത്

റിക്കെല്‍ട്ടൻ്റെ സെഞ്ച്വറി പാഴാക്കി ക്ലാസനും ഹെഡ്ഡും; വാംഖഡെയില്‍ മുംബൈയെ ചാരമാക്കി ഹൈദരാബാദ് മൂന്നാമത്

News Malayalam 1 month ago

മുംബൈ: ഐപിഎല്ലില്‍ വാശിയേറിയ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തില്‍ ഞെട്ടിച്ച്‌ പോയിൻ്റ് പട്ടികയില്‍ കുതിപ്പ് തുടർന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്.

മുംബൈ ഉയർത്തിയ 244 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു.

ആറ് വിക്കറ്റിനാണ് സണ്‍റൈസേഴ്സിൻ്റെ തകർപ്പൻ ജയം. ഇതോടെ പോയിൻ്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. സീസണില്‍ ആറാമത്തെ തോല്‍വി വഴങ്ങിയ മുംബൈ ഒൻപതാം സ്ഥാനത്ത് തുടരുകയാണ്. സ്കോർ, മുംബൈ ഇന്ത്യൻസ് 243/5 (20), സണ്‍റൈസേഴ്സ് ഹൈദരാബാദ് 249/4 (18.4).

ഹൈദരാബാദിനായി ട്രാവിസ് ഹെഡ്ഡ് (30 പന്തില്‍ 76) അഭിഷേക് ശർമ (24 പന്തില്‍ 45), ഹെൻറിച്ച്‌ ക്ലാസൻ (30 പന്തില്‍ 65) എന്നിവർ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. മുംബൈയ്ക്കായി അഫ്ഗാൻ ബൗളർ എ.എം. ഗസൻഫാർ രണ്ട് വിക്കറ്റെടുത്തു.

'കേരളത്തില്‍ ബിജെപിക്ക് 18 സീറ്റ്! ആകെ 160 സീറ്റ്!'; സുദർശൻ ടിവിയുടെ എക്സിറ്റ് പോള്‍ പ്രവചനത്തെ ട്രോളി മലയാളികള്‍, വീഡിയോ

നേരത്തെ മുംബൈയ്ക്കായി റയാൻ റിക്കെല്‍ട്ടണ്‍ (55 പന്തില്‍ 123) നേടിയ വെടിക്കെട്ട് സെഞ്ച്വറിയാണ് മുംബൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വില്‍ ജാക്സ് (46), ഹാർദിക് പാണ്ഡ്യ (31), നമൻ ധിർ (22) എന്നിവർ മുംബൈയ്ക്കായി മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു. രണ്ട് വിക്കറ്റെടുത്ത പ്രഫുല്‍ ഹിംഗെയാണ് സണ്‍റൈസേഴ്സ് ബൗളർമാരില്‍ തിളങ്ങിയത്.

അപരാജിത കുതിപ്പിന് വിരാമം; ആദ്യ തോല്‍വി രുചിച്ച്‌ പഞ്ചാബ്
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam